'എന്നെ ഒരുക്കുന്നത് ഭാര്യ, അവൾ വാങ്ങിത്തരുന്ന വസ്ത്രം ഞാൻ ധരിക്കും'; എആർ റഹ്മാൻ

ഭാര്യ സൈറ ഭാനുവാണ് തനിക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നത് എന്നാണ് റഹ്മാൻ പറയുന്നത്
എആർ റഹ്മാനും ഭാര്യയും/ ഫെയ്സ്ബുക്ക്
എആർ റഹ്മാനും ഭാര്യയും/ ഫെയ്സ്ബുക്ക്
Updated on

ന്ത്യൻ സം​ഗീത ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സം​ഗീതജ്ഞനാണ് എആർ റഹ്മാൻ. സ്റ്റേജ് പരിപാടികളിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ ഡ്രസ്സിങ് സ്റ്റൈലും ആരാധകരെ ആകർഷിക്കാറുണ്ട്. ഇപ്പോൾ തന്റെ സ്റ്റൈലിസ്റ്റ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റഹ്മാൻ. ഭാര്യ സൈറ ഭാനുവാണ് തനിക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നത് എന്നാണ് റഹ്മാൻ പറയുന്നത്.  

എന്റെ ഭാര്യ സ്റ്റൈലിങ്ങിനെ വളകെ സീരിയസായാണ് എടുത്തിരിക്കുന്നത്. നിങ്ങള്‍ക്ക് അറിയാമോ അവളാണ് എന്നെ ഡ്രസ് ചെയ്യിക്കുന്നത്. കഴിഞ്ഞ 10-15 വര്‍ഷമായി അവളാണ് എനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ വാങ്ങുന്നത്. അവള്‍ അത് ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് എന്നോട് ധരിക്കാന്‍ പറയും. ഞാന്‍ അത് ധരിക്കും.- റഹ്മാന്‍ പറഞ്ഞു. 

ഏതെങ്കിലും വസ്ത്രം ഭാര്യ ധരിക്കണം എന്നു പറഞ്ഞിട്ട് ധരിക്കാതിരുന്നിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒരിക്കലുമില്ല എന്നായിരുന്നു റഹ്മാന്റെ മറുപടി. ഭാര്യ ട്രെഡീഷണലാണെന്നും അതിനാല്‍ കറുത്ത വസ്ത്രങ്ങളാണ് കൂടുതല്‍ തെരഞ്ഞെടുക്കാറുള്ളത് എന്നുമാണ് താരം പറയുന്നത്. കറുപ്പ് മാറ്റി മറ്റേതെങ്കിലും നിറം വാങ്ങാന്‍ പറഞ്ഞപ്പോള്‍ ഭാര്യ അത് സമ്മതിച്ചെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. ചില കാര്യങ്ങളിൽ അവൾ കടുംപിടുത്തക്കാരിയാണെന്നും റഹ്മാൻ.

1995ലാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരാവുന്നത്. പെണ്ണ് കാണാന്‍ പോവാന്‍ സമയമില്ലാത്തതിനാല്‍ അമ്മയാണ് തനിക്കു വേണ്ടി വധുവിനെ കണ്ടെത്തിയത് എന്നാണ് റഹ്മാന്‍ പറയുന്നത്. ഇരുവര്‍ക്കും മൂന്നു മക്കളുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com