ഉത്തര ഉണ്ണി അമ്മയായി; മകൾക്ക് ധീമഹീ എന്ന് പേര്; ശ്രദ്ധനേടി സീമന്തം വിഡിയോ

കുഞ്ഞ് ജനിച്ച വിവരം ഉത്തര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്
ഉത്തര ഉണ്ണിയും ഭർത്താവ് നിതേഷും/ ഫെയ്സ്ബുക്ക്
ഉത്തര ഉണ്ണിയും ഭർത്താവ് നിതേഷും/ ഫെയ്സ്ബുക്ക്

ടി ഊർമിള ഉണ്ണിയുടെ മകളും നർത്തകിയും നടിയു‌മായ ഉത്തര ഉണ്ണിക്കും നിതേഷ് നായർക്കും കുഞ്ഞു പിറന്നു. ജൂലൈ ആറിനാണ് ദമ്പതികൾക്ക് പെൺ കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ച വിവരം ഉത്തര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ​ഗർഭകാലത്തെ ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷവാർത്ത പങ്കുവച്ചത്.

ധീമഹീ നിതേഷ് നായർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ധീമഹീ എന്നാൽ ജ്ഞാനിയെന്നും ബുദ്ധിമതിയെന്നുമാണ് അർത്ഥം. ഒരാൾ അവരുടെ ആന്തരിക ദൈവിക ഊർജ്ജങ്ങളെ സജീവമാക്കണം എന്നാണ് ​ഗായത്രി മന്ത്രത്തിൽ ധീമഹീ എന്നതിലൂടെ അർത്ഥമാക്കുന്നത്. സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും എല്ലാ ഗായത്രികളിലും ഇതുണ്ടെന്നും ഉത്തര വ്യക്തമാക്കി. 

സന്തോഷവാർത്തയ്ക്കു പിന്നാലെ സീമന്തം വിഡിയോയും പോസ്റ്റ് ചെയ്തു. പരമ്പരാ​ഗതമായ ബേബി ഷവറാണ് സീമന്തം. അടുത്ത കുടുംബാംഗങ്ങള്‍, നടി സംയുക്ത വർമ തുടങ്ങിയവരെ വിഡിയോയിൽ കാണാം.

2021ലായിരുന്നു ഉത്തരയും ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരും തമ്മിലുള്ള വിവാഹം. ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com