'ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം രാജമൗലി സംവിധാനം ചെയ്‌തേക്കില്ല'; വിജേന്ദ്ര പ്രസാദ്

ചിത്രത്തിന്റെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജേന്ദ്ര പ്രസാദാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്
ജൂനിയർ എൻടിആറും രാജമൗലിയും രാം ചരണും ആർആർആർ ഷൂട്ടിങ്ങിനിടെ/ ഫെയ്സ്ബുക്ക്
ജൂനിയർ എൻടിആറും രാജമൗലിയും രാം ചരണും ആർആർആർ ഷൂട്ടിങ്ങിനിടെ/ ഫെയ്സ്ബുക്ക്

രാം ചരണിനേയും ജൂനിയര്‍ എന്‍ടിആറിനേയും നായകരാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ അഭിമാനമായി മാറിയിരുന്നു. ചിത്രത്തിലൂടെ ഓസ്‌കര്‍ ഗ്രാമി പുരസ്‌കാരങ്ങള്‍ ഇന്ത്യയിലേക്കെത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് രാജമൗലി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രം രാജമൗലി തന്നെ സംവിധാനം ചെയ്യുമെന്ന് ഉറപ്പില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

ചിത്രത്തിന്റെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജേന്ദ്ര പ്രസാദാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. എന്നാല്‍ ഹോളിവുഡ് നിലവാരത്തിലായിരിക്കും രണ്ടാം ഭാഗം ഒരുങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

ആര്‍ആര്‍ആറിന് രണ്ടാം ഭാഗം ഒരുക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. രാം ചരണും ജൂനിയര്‍ എന്‍ടിആറും ചിത്രത്തിലുണ്ടാകും. ഹോളിവുഡ് നിലവാരത്തിലാകും ചിത്രം. ചിത്രത്തിനായി ഹോൡുഡ് നിര്‍മാതാവ് എത്താനും സാധ്യതയുണ്ട്. ഒന്നെങ്കില്‍ രാജമൗലി തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ മറ്റാരെങ്കിലുമായിരിക്കും.- വിജയേന്ദ്ര പ്രസാദ് പറഞ്ഞു. 

മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുശേഷമായിരിക്കും ആര്‍ആര്‍ആര്‍ 2 ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മഹാഭാരതം സിനിമയ്ക്കായുള്ള തയാറെടുപ്പുകളും ഈ ചിത്രത്തിനു ശേഷം ആരംഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com