ഞാൻ ആഘോഷിച്ചത് കമ്പിത്തിരിയും മത്താപ്പൂവും കൊണ്ട്; ശ്രദ്ധനേടി അഭയയുടെ പോസ്റ്റ്

ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും തമ്മിലുള്ള വേർപിരിയൽ വാർത്തകളോടുള്ള പ്രതികരണമാണ് ഇത് എന്ന തരത്തിലായി ചർച്ചകൾ
അഭയ ഹിരൺമയി/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
അഭയ ഹിരൺമയി/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാണ് ​ഗായിക അഭയ ഹിരൺമയി. താരത്തിന്റെ പോസ്റ്റുകളെല്ലാം ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് അഭയ പങ്കുവച്ച ഒരു ആഘോഷ ചിത്രമാണ്. 

ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ എന്ന ​ഗാനത്തിനൊപ്പമായിരുന്നു ചിത്രം പങ്കുവച്ചിരിക്കുന്നത്. എല്ലാ ലാത്തിരി പൂത്തിരികളോടെ നിങ്ങൾക്ക് ജീവിതം ആഘോഷിക്കാനാവട്ടെ എന്ന് ഞാൻ അ​ഗ്രഹിക്കുന്നു. ഞാൻ ആഘോഷിച്ചത് കമ്പിത്തിരിയും മത്താപ്പുവും കൊണ്ടാണ്. - എന്നാണ് അഭയ കുറിച്ചത്. നിങ്ങളുടെ ആഘോഷം എങ്ങനെയുണ്ട്, ജീവിതം ഇതുപോലെയാണ് എന്നീ ഹാഷ് ടാ​ഗുകൾക്കൊപ്പമാണ് പോസ്റ്റ്. 

അതിനിടെ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും തമ്മിലുള്ള വേർപിരിയൽ വാർത്തകളോടുള്ള പ്രതികരണമാണ് ഇത് എന്ന തരത്തിലായി ചർച്ചകൾ. അഭയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. എന്തോ കുത്തി പറയുന്ന പോലെ തോന്നിയത് എനിക്ക് മാത്രമാണോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. 

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും വേർപിരിഞ്ഞു എന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഇരുവരും ഇൻസ്റ്റാ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്യുകയും പ്രണയം വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് അപ്രത്യക്ഷമാകുകയും ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഇതിൽ പ്രതികരിക്കാൻ രണ്ടുപേരും തയാറായിട്ടില്ല. 

​ഗോപി സുന്ദറും അഭയയും 14 വർഷമായി ലിവിങ് റിലേഷനിലായിരുന്നു. ആ ബന്ധം ഉപേക്ഷിച്ചാണ് ​ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലാവുന്നത്. അടുത്തിടെ ഇരുവരും വാർഷികം ആഘോഷിച്ചിരുന്നു. അതിനു പിന്നാലെയാണ് വേർപിരിയൽ അഭ്യൂഹങ്ങൾ ശക്തമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com