'ഈ വര്‍ഷം ആ പണി പോയി', സിനിമ കണ്ട് ഞെട്ടി; അവാര്‍ഡിന് അര്‍ഹന്‍ മമ്മൂട്ടി തന്നെ: അലന്‍സിയര്‍

മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹന്‍ മമ്മൂട്ടി തന്നെയെന്ന് നടന്‍ അലന്‍സിയര്‍
മമ്മൂട്ടി, അലൻസിയർ/ ചിത്രം; ഫെയ്സ്ബുക്ക്
മമ്മൂട്ടി, അലൻസിയർ/ ചിത്രം; ഫെയ്സ്ബുക്ക്

കൊച്ചി: മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹന്‍ മമ്മൂട്ടി തന്നെയെന്ന് നടന്‍ അലന്‍സിയര്‍. മഹാനടനൊപ്പം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം തേടിയെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അലന്‍സിയര്‍.

'ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നന്‍പകല്‍ നേരത്ത് മയക്കം സിനിമ കണ്ടിട്ട് തിയറ്ററില്‍ നിന്നിറങ്ങിയപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു. 'അപ്പന്‍ പോയെടാ, ഈ വര്‍ഷം ആ പണി പോയി'. കാരണം മമ്മൂക്കയുടെ അത്യുജ്വലമായ പ്രകടനമായിരുന്നു ആ സിനിമയില്‍. അതുകഴിഞ്ഞിട്ടാണ് ഞാന്‍ റോഷാക്ക് വീട്ടിലിരുന്ന് കാണുന്നത്. ഞാന്‍ ഞെട്ടിപ്പോയി. എന്തൊരു ഭാവപ്പകര്‍ച്ചയും എന്തൊരു മാറ്റവുമാണ് ആ നടന്‍ സ്വന്തം ശരീരത്തിലൂടെ നടത്തിയത്.'- അലന്‍സിയറിന്റെ വാക്കുകള്‍.

'മമ്മൂക്കക്കായിരിക്കും ഇത്തവണ അവാര്‍ഡെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇന്നലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് 'നിങ്ങള്‍ നല്ല നടനുള്ള അവാര്‍ഡിന്റെ പരിഗണനയില്‍ വരും' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് 'ഞാനത് വാങ്ങിക്കുന്നില്ല' എന്നാണ്. കാരണം, ഞാനൊരു ആക്ടറാണ്. ഈ വര്‍ഷം ഏറ്റവും മികച്ച വേഷപ്പകര്‍ച്ചകള്‍ കാണിച്ച നടന്‍ ആരാണെന്ന് എനിക്ക് നന്നായറിയാം. അത് മമ്മൂക്കയാണെന്നുള്ള കാര്യം നല്ല ഉറപ്പുള്ളതുകൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്.'- അലന്‍സിയര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com