‌ആദിപുരുഷ്: കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണണം; ഹർജി തള്ളി സുപ്രീം കോടതി 

നിസാര പ്രശ്‌നങ്ങൾക്ക് സുപ്രീം കോടതിയിൽ എത്തുന്ന പ്രവണത ശരിയല്ലെന്നും കോടതി
ആദിപുരുഷ് പോസ്റ്റർ
ആദിപുരുഷ് പോസ്റ്റർ

‌ആദിപുരുഷ് സിനിമയ്ക്ക് കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് നൽകിയ പ്രദർശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപെട്ട് നൽകിയ പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി. കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണണമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. നിസാര പ്രശ്‌നങ്ങൾക്ക് സുപ്രീം കോടതിയിൽ എത്തുന്ന പ്രവണത ശരിയല്ലെന്നും കോടതി പറഞ്ഞു. 

പുസ്തകങ്ങൾ, സിനിമകൾ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണണം. ഓരോരുത്തരുടെയും താത്പര്യങ്ങൾ കണക്കിലെടുത്ത് സുപ്രീം കോടതിക്ക് ഇത്തരം ഹർജികളിൽ ഇടപെടാനാകില്ല. മത ഗ്രന്ഥങ്ങളുടെ തനി പകർപ്പല്ല സിനിമ, ഇത്തരം കാര്യങ്ങൾ പരിശോധിക്കുന്നതിന് ചുമതലപെട്ട സ്ഥാപനങ്ങളും ബന്ധപെട്ട നിയമങ്ങളുമുണ്ട്, ജസ്റ്റീസുമാരായ എസ് കെ കൗൾ, സുധാൻഷു ദൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ചിത്രത്തിലെ ചില സംഭാഷണങ്ങൾ വലിയ വിമർശനങ്ങൾക്ക് ഇരയായി. അതിനു പിന്നാലെ ചില സംഭാഷണങ്ങൾ അണിയറപ്രവർത്തകർക്ക് മാറ്റേണ്ടതായി വന്നു. കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com