'ഇത്ര പോലും പ്രതീക്ഷിച്ചിരുന്നില്ല'; പത്തൊമ്പതാം നൂറ്റാണ്ട് തഴയപ്പെട്ടു എന്ന വിമർശനത്തിൽ മറുപടിയുമായി വിനയൻ

എൻഇ സുധീറിന്റെ  കുറിപ്പിന് മറുപടിയുമായി സംവിധായകൻ വിനയൻ
സംവിധായകൻ വിനയൻ/ ഫെയ്‌സ്‌ബുക്ക്
സംവിധായകൻ വിനയൻ/ ഫെയ്‌സ്‌ബുക്ക്

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രം ജൂറി അവ​ഗണിച്ചെന്ന എൻഇ സുധീറിന്റെ കുറിപ്പിന് മറുപടിയുമായി സംവിധായകൻ വിനയൻ. സിനിമയെക്കുറിച്ച് എൻഇ സുധീർ എഴുതിയ നല്ല വാക്കുകൾക്കു നന്ദി. എന്നാൽ ഒരു ജൂറിയുടെ മുന്നിൽ അവാർഡിനായി കൊടുത്തു കഴിഞ്ഞാൽ പിന്നെ പരാതിക്കൊന്നും പ്രസക്തിയില്ലെന്നും താൻ ഇത്രയും പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും വിനയൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. അക്കാഡമി ചെയർമാൻ രഞ്ജിത്തിനോടാണ് കടപ്പാടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ 'പത്തൊമ്പതാം നൂറ്റാണ്ട്' അവ​ഗണിക്കപ്പെട്ടതുപോലെ തോന്നി എന്ന് എൻഇ സുധീർ പറഞ്ഞിരുന്നു. പ്രധാനപ്പെട്ട ഒരു വിഭാഗത്തിലേക്കും സിനിമ പരിഗണിക്കപ്പെട്ടില്ലെന്നും മികവോടെ നിറഞ്ഞു നിന്ന കലാസംവിധാനത്തെ എങ്ങനെ അവഗണിക്കാൻ കഴിഞ്ഞുവെന്നും ചരിത്രത്തിൽനിന്നു തഴയപ്പെട്ട വേലായുധപ്പണിക്കരുടെ വിധി തന്നെ അദ്ദേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിനും സംഭവിച്ചുവെന്നുമാണ് എൻഇ സുധീർ കുറിപ്പിൽ‌ പറഞ്ഞത്.

സംവിധായകൻ വിനയന്റെ കുറിപ്പിന്റെ പൂർണരൂപം

എൻെറ സിനിമയെക്കുറിച്ച് ശ്രി എൻ ഇ സുധീർ എഴുതിയ നല്ല വാക്കുകൾക്കു നന്ദി... പക്ഷേ ഒരു ജൂറിയുടെ മുന്നിൽ അവാർഡിനായി കൊടുത്തു കഴിഞ്ഞാൽ പിന്നെ പരാതിക്കൊന്നും പ്രസക്തിയില്ല..

ഞാൻ ഇത്രയും പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു സത്യം.. മൂന്ന് അവാർഡ് തന്നില്ലേ..? അക്കാഡമി ചെയർമാൻ രഞ്ജിത്തിനോടാണ് എൻെറ കടപ്പാട്...

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com