'ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്': അവാർഡ് വിവാദത്തിൽ മാളികപ്പുറം തിരക്കഥാകൃത്ത്

അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത് എന്നാണ് അഭിലാഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്
ദേവനന്ദയ്ക്കൊപ്പം അഭിലാഷ് പിള്ള, തന്മയ സോൾ/ ഫെയ്സ്ബുക്ക്
ദേവനന്ദയ്ക്കൊപ്പം അഭിലാഷ് പിള്ള, തന്മയ സോൾ/ ഫെയ്സ്ബുക്ക്

ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മാളികപ്പുറം സിനിമയിൽ അഭിനയിച്ച ദേവനന്ദയ്ക്ക് നൽകാതിരുന്നത് വലിയ ചർച്ചയായിരുന്നു. നിരവധി പേരാണ് ദേവനന്ദയ്ക്ക് പിന്തുണയുമായി എത്തിയത്. ഇപ്പോൾ വിവാദത്തിൽ പ്രതികരണവുമായി മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള രം​ഗത്തെത്തിയിരിക്കുകയാണ്. 

അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത് എന്നാണ് അഭിലാഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

“അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്തു ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”, അഭിലാഷ് പിള്ള കുറിച്ചു.

മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. ചിത്രത്തിൽ പ്രധാന വേഷമായിരുന്നു ദേവനന്ദയ്ക്ക്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെണ്‍) പുരസ്കാരം ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com