സിനിമ നയ രൂപീകരണ കമ്മിറ്റി; മഞ്ജുവാര്യരും രാജീവ് രവിയും ഒഴിഞ്ഞു

ഷൂട്ടിങ് അസൗക്യരങ്ങള്‍ കാരണമാണ് ഒഴിഞ്ഞതെന്നാണ് വിശദീകരണം.
രാജീവ് രവി - മഞ്ജുവാര്യാര്‍
രാജീവ് രവി - മഞ്ജുവാര്യാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ നയരൂപീകരണത്തിനായുള്ള ഷാജി എന്‍ കരുണ്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ നിന്നും രണ്ടുപേര്‍ ഒഴിഞ്ഞു. നടി മഞ്ജു വാര്യരും സംവിധായകന്‍ രാജീവ് രവിയുമാണ് ഒഴിഞ്ഞത്. ഷൂട്ടിങ് അസൗക്യരങ്ങള്‍ കാരണമാണ് ഒഴിഞ്ഞതെന്നാണ് വിശദീകരണം. ബി ഉണ്ണികൃഷ്ണന്‍, മുകേഷ്, സന്തോഷ് ടി കുരുവിളി, നിഖില വിമല്‍, പത്മപ്രിയ എന്നിവര്‍ തുടരും.

സാംസ്‌കാരിക വകുപ്പാണ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്. സംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കണ്‍വീനര്‍. 

അതേസമയം, കമ്മറ്റിയില്‍ യോഗ്യതയുള്ളവരില്ലെന്ന് ഡബ്ല്യുസിസി, ഫിലിം ചേംബര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മന്ത്രി സിജി ചെറിയാന്‍ പറഞ്ഞു. സിനിമയിലെ എല്ലാവരുമായും വിഷയം ചര്‍ച്ച ചെയ്യുമെന്നും അന്തിമ തീരുമാനം മെഗാ കോണ്‍ക്ലേവിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കമ്മിറ്റി രൂപീകരണം നടപ്പിലാക്കിയ രീതി നിരാശപ്പെടുത്തിയെന്നായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികള്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ ഒരു പരിഹാരവും കാണാനാവില്ലെന്നും ഡബ്ല്യൂ.സി.സി വിമര്‍ശിച്ചു. കമ്മിറ്റിയില്‍ യോഗ്യരായ അംഗങ്ങളെ നിയോഗിക്കണമെന്ന ആവശ്യവും ഡബ്ല്യൂ.സി.സി മുന്നോട്ടുവെച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com