കമൽഹാസനെ 30കാരനാക്കും; ഇന്ത്യൻ 2വില്‍ ഡി ഏയ്ജിങ് പരീക്ഷിക്കാൻ ശങ്കർ

ഇന്ത്യൻ 2ൽ ഡി ഏയ്ജിങ് പരീക്ഷിക്കാൻ ശങ്കർ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ
കമൽ ഹാസൻ/ ഫെയ്സ്ബുക്ക്, ശങ്കർ/ ട്വിറ്റർ
കമൽ ഹാസൻ/ ഫെയ്സ്ബുക്ക്, ശങ്കർ/ ട്വിറ്റർ

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2. ചിത്രത്തേക്കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പുറത്തുവരുന്നത് ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാർത്തയാണ്. ഇന്ത്യൻ 2ൽ ഡി ഏയ്ജിങ് പരീക്ഷിക്കാൻ ശങ്കർ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. 

താരങ്ങളെ അവരുടെ മുപ്പതുകളിലേക്കും ഇരുപതുകളിലേക്കും എത്തിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡി ഏയ്ജിങ്. കമൽ ഹാസൻ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനാണ്. ശങ്കര്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. വിഎഫ്എക്‌സ് സ്റ്റുഡിയോയ്ക്കുള്ളില്‍ ഇരിക്കുന്ന തന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 

ലോല വിഎഫ്എക്‌സിന്റെ ന്യൂനത സാങ്കേതിക വിദ്യ പരീക്ഷിക്കുന്നു. എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം. ഡീ എജിങ്ങിന് അറിയപ്പെടുന്നതാണ് ലോല വിഎഫ്എക്‌സ്. ക്യാപ്റ്റന്‍ മാര്‍വല്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നീ സിനിമകള്‍ക്കു വേണ്ടി ഇവര്‍ ഡീ എജിങ് നടപ്പാക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല തമിഴ് സിനിമയിൽ ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. വിക്രം സിനിമയിൽ ലോകേഷ് കനകരാജ് ഈ വിദ്യ ഉപയോഗിച്ചിരുന്നു. എന്നാൽ ഈ രം​ഗങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. സിനിമയ്ക്കു വേണ്ടി ഉപയോഗിച്ച കമല്‍ഹാസന്റെ ഡി ഏയ്ജിങ് രംഗങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ലോകേഷ്  പറഞ്ഞിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com