'എന്റെ അടുത്ത സിനിമയ്ക്കായി ശ്രീനിക്കൊപ്പം ഇരിക്കുന്നു'; സത്യൻ അന്തിക്കാടിനെ കാണാനെത്തി ശ്രീനിവാസൻ, ചിത്രവുമായി അനൂപ്

സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് സന്തോഷവാർത്ത പങ്കുവച്ചത്
സത്യൻ അന്തിക്കാടും ശ്രീനിവാസനും/ ഫെയ്സ്ബുക്ക്
സത്യൻ അന്തിക്കാടും ശ്രീനിവാസനും/ ഫെയ്സ്ബുക്ക്

ലയാളികളുടെ ഏറ്റവും ഇഷ്ട ജോഡികളാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങളാണ് സൂപ്പർഹിറ്റായി മാറിയിട്ടുള്ളത്. ഇപ്പോൾ ഇതാ  പുതിയ സിനിമയിൽ വീണ്ടും ഒന്നിക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് സന്തോഷവാർത്ത പങ്കുവച്ചത്.

ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചിരിക്കുന്ന ചിത്രം അനൂപ് സത്യൻ പോസ്റ്റ് ചെയ്തത്. എന്റെ അടുത്ത സിനിമയ്ക്കായി, ഞാൻ ശ്രീനിക്കൊപ്പം ഇരിക്കുകയാണെന്ന് അച്ഛൻ തന്നോട് പറഞ്ഞതായാണ് അനൂപ് കുറിച്ചത്. ശ്രീനിവാസന്റെ ഭാര്യ വിമലയെയും സത്യൻ അന്തിക്കാടിന്റെ ഭാര്യ നിമ്മിയെയും ചിത്രങ്ങളിൽ കാണാം. സത്യൻ അന്തിക്കാടിന്റെ അന്തിക്കാടുള്ള വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

ഫഹദ് ഫാസിലിനെ നായകനാക്കി 2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശനാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒന്നിച്ചെത്തിയ അവസാന ചിത്രം. കഴിഞ്ഞ വർഷം സത്യൻ അന്തിക്കാടിന്റേതായി പുറത്തെത്തിയ ‘മകൾ’ എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലും ശ്രീനിവാസൻ എത്തിയിരുന്നു. രോ​ഗ ബാധിതനായി ​ഗുരുതരാവസ്ഥയിലായിരുന്ന ശ്രീനിവാസൻ നീണ്ടനാൾ ചികിത്സയിലായിരുന്നു. അതിനുശേഷം വിനീതിനൊപ്പം ഒന്നിച്ച കുറുക്കൻ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com