ലിയോയെ വെല്ലാൻ ആന്റണി ദാസ്; സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, ​ഗംഭീരമെന്ന് ആരാധകർ; വിഡിയോ

സഞ്ജയ് ദത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വിഡിയോ പുറത്തുവിട്ടത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ. വൻ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന സഞ്ജയ് ദ​ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുകയാണ്. ആന്റണി ദാസ് എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്.

സഞ്ജയ് ദത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വിഡിയോ പുറത്തുവിട്ടത്. കൊമ്പൻ മീശയും കട്ടി താടിയും വച്ച് മാസ് ലുക്കിലാണ് സഞ്ജയ് ദത്തിനെ കാണുന്നത്. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 51 ലക്ഷത്തിൽ അധികം പേർ കണ്ട വിഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങാവുകയാണ്. സഞ്ജയ് ദത്തിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റമാണ് ചിത്രം. 

മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സൂപ്പർഹിറ്റായ വിക്രമിനുശേഷം ലോകേഷ് ഒരുക്കുന്ന ചിത്രത്തിന് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ അർജുൻ,  സർജ, ഗൗതം മേനോൻ, ​ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com