"രഞ്ജിത്ത് ഇടപെട്ടു, ചെയർമാൻ സ്ഥാനത്ത് തുടരാൻ അർഹത ഇല്ല"; നേമം പുഷ്പരാജിന്റെ ഓഡിയോ പുറത്തുവിട്ട് വിനയൻ 

അവാർഡ് നിർണ്ണയത്തിൽ രഞ്ജിത്ത് ഇടപെട്ടു എന്നാണ് ഓഡിയോയിൽ നേമം പുഷ്പരാജ് ആരോപിക്കുന്നത്
രഞ്ജിത്ത്, നേമം പുഷ്പരാജ്, വിനയൻ
രഞ്ജിത്ത്, നേമം പുഷ്പരാജ്, വിനയൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗം നേമം പുഷ്പരാജ് സംസാരിക്കുന്ന ഓഡിയോ പുറത്തു വിട്ട് സംവിധായകൻ വിനയൻ. അവാർഡ് നിർണ്ണയത്തിൽ രഞ്ജിത്ത് ഇടപെട്ടു എന്നാണ് ഓഡിയോയിൽ നേമം പുഷ്പരാജ് ആരോപിക്കുന്നത്. അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്തിന് അർഹത ഇല്ലെന്നും പുഷ്പരാജ് പറയുന്നുണ്ട്. 

ചലച്ചിത്ര അവാർഡ് നിർണ്ണയിച്ചപ്പോൾ തന്റെ സിനിമയായ 19-ാം നൂറ്റാണ്ട് ബോധപൂർവ്വം തഴഞ്ഞെന്ന് വിനയൻ പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് ജൂറി അംഗത്തിന്റെ ഓഡിയോ പുറത്തുവിട്ടത്. ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് ഒരു കാരണവശാലും യോഗ്യനല്ലന്ന് സംവിധായകനും ജൂറി മെമ്പറുമായ നേമം പുഷ്പരാജ് ഇപ്പോൾ പറയുന്നു. അക്കാദമി ചെയർമാൻ എന്നനിലയിൽ അവാർഡു നിണ്ണയത്തിൽ അനാവശ്യ ഇടപെടൽ നടത്തി എന്നു വ്യക്തമായി ഒരു സീനിയർ ജൂറി മെമ്പർ പറഞ്ഞു കഴിഞ്ഞാൽ ഇനി മറുപടി പറയേണ്ടത്  അക്കാദമി ചെയർമാൻ രഞ്ജിത്ത് ആണ്, എന്ന് കുറിച്ചാണ് വിനയൻ ഓഡിയോ പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com