'ഇത് നാണക്കേട്, ഇക്കാലത്ത് എങ്ങനെയാണ് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത്?'; വിവേക് അഗ്നിഹോത്രി

മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകളില്‍ കൂട്ടിയിടിച്ചാണ് ഒഡിഷയില്‍ രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്
ട്രെയിൻ അപകടം/ പിടിഐ, വിവേക് അ​ഗ്നിഹോത്രി/ ട്വിറ്റർ
ട്രെയിൻ അപകടം/ പിടിഐ, വിവേക് അ​ഗ്നിഹോത്രി/ ട്വിറ്റർ

ഡീഷ ട്രെയിന്‍ ദുരന്തം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനോട് 280ഓളം പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ട്രെയിന്‍ അപകടത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഇക്കാലത്ത് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പെടുന്നത് എങ്ങനെയാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ദാരുണവും വളരെ ലജ്ജാകരവുമാണ്. ഇക്കാലത്തും 3 ട്രെയിനുകള്‍ എങ്ങനെയാണ് ഒന്നിച്ച് അപകടത്തില്‍പെടുന്നത്? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍. ഓം ശാന്തി.- വിവേക് അഗ്നിഹോത്രി പറഞ്ഞു. 

മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകളില്‍ കൂട്ടിയിടിച്ചാണ് ഒഡിഷയില്‍ രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. രണ്ടു യാത്രാവണ്ടികളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തില്‍ പെട്ടത്. ബാലസോറിലെ ബഹാനാഗ ബസാര്‍ സ്‌റ്റേഷന് 300 മീറ്റര്‍ അകലെ വച്ച് കോറമന്‍ഡല്‍ എക്‌സ്പ്രസ് പാളം തെറ്റിയതാണ് അപകട പരമ്പരയ്ക്കു തുടക്കം. ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന വണ്ടി പാളം തെറ്റി കോച്ചുകള്‍ സമീപ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കോറമന്‍ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ മൂന്നാമത്തെ ട്രാക്കിലേക്കു വീണു. മൂന്നാമത്തെ ട്രാക്കിലൂടെ എതിര്‍ ദിശയില്‍ അതിവേഗം വരികയായിരുന്ന ബംഗളൂരു  ഹൗറ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com