"നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എന്റേത്, മനഃപൂർവം ചെയ്യുന്നതല്ല": ജൂഡ് ആന്തണി 

2018 നാളെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ റിലീസ് ചെയ്യുന്നതിനെതിരെ‌ രം​ഗത്തെത്തിയിരിക്കുകയാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജൂഡ് ആന്തണി സംവിധാനം ചെയ്ത '2018' കരാർ ലംഘിച്ച് ഒടിടിക്ക് നേരത്തെ നൽകിയതിൽ പ്രതിഷേധിച്ച് സിനിമാ തീയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ് ഫിയോക്ക്. 2018 നാളെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ റിലീസ് ചെയ്യുന്നതിനെതിരെയാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണം നൽകിയിരിക്കുകയാണ് ജൂഡ്. 

സിനിമയുടെ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്നതാണ് തന്റെ രീതിയെന്നും ഇതാരും മനഃപൂർവം ചെയ്തതല്ലെന്നും ആണ് ജൂഡ് പറയുന്നത്.തീയറ്ററുകാരുടെ സമരത്തെ മാനിക്കുന്നു എന്നുപറഞ്ഞ ജൂഡ് ഇത് ബിസിനസ്സിന്റെ ഭാ​ഗമാണെന്നും കൂട്ടിച്ചേർത്തു. 

"തീയറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത് . അത് കൊണ്ടാണ് സോണി ലൈവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത് . ഇതാരും മനഃപൂർവം ചെയ്യുന്നതല്ല. ഇത് ബിസിനസ്സിന്റെ ഭാ​ഗമാണ്. റിലീസിനും മുൻപേ ഞങ്ങളുടെ സിനിമയിൽ വിശ്വാസമർപ്പിച്ചതിന് സോണി ലിവിന് നന്ദി ‌പറയുന്നു. ഞങ്ങളുടെ സിനിമയെ സ്നേഹിച്ചതിന് നിങ്ങൾക്കെല്ലാവർക്കും നന്ദി. തീയറ്റർ ഉടമകളും കാണികളും, നിങ്ങളാണ് യഥാർത്ഥ ഹീറോകൾ", ജൂഡ് ഫേയ്സ്ബുക്കിൽ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com