'ഞാന്‍ അരിക്കൊമ്പനൊപ്പം, ആ മനുഷ്യര്‍ക്ക് താമസിക്കാന്‍ ഫ്‌ളാറ്റ് കെട്ടിക്കൊടുക്കണം': സലിംകുമാര്‍

മനുഷ്യര്‍ കാട്ടില്‍ അതിക്രമിച്ചുകയറി വീടു വെച്ചതിനാലാണ് അരിക്കൊമ്പന് ആഹാരം തേടി നാട്ടില്‍ ഇറങ്ങേണ്ടിവന്നത് എന്നാണ് താരം പറയുന്നത്
സലിംകുമാർ/ ടിപി സൂരജ്, അരിക്കൊമ്പൻ/ ഫയൽചിത്രം
സലിംകുമാർ/ ടിപി സൂരജ്, അരിക്കൊമ്പൻ/ ഫയൽചിത്രം

താന്‍ അരിക്കൊമ്പനൊപ്പമാണെന്ന് നടന്‍ സലിം കുമാര്‍. മനുഷ്യര്‍ കാട്ടില്‍ അതിക്രമിച്ചുകയറി വീടു വെച്ചതിനാലാണ് അരിക്കൊമ്പന് ആഹാരം തേടി നാട്ടില്‍ ഇറങ്ങേണ്ടിവന്നത് എന്നാണ് താരം പറയുന്നത്. ആനത്താരയില്‍ താമസിക്കുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ചേര്‍ത്ത് ഫ്‌ളാറ്റ് കെട്ടിക്കൊടുക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു. 

ഞാന്‍ അരിക്കൊമ്പന്റെ ഭാഗത്താണ്. അതിന്റെ വീട്ടില്‍ കയറി മനുഷ്യന്‍ വീടു വെച്ചാല്‍ എന്തുചെയ്യും. അതിന് തിന്നാന്‍ ആഹാരമില്ല. അവിടെ താമസിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി ഫ്‌ളാറ്റ് കെട്ടിക്കൊടുക്കണം. 10 സെന്റില്‍ ലൈഫ് പദ്ധതിയില്‍ പെടുത്തി ഫ്‌ളാറ്റ് കെട്ടിക്കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ. കാട്ടില്‍ തന്നെ താമസിക്കണം എന്നുണ്ടോ? ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സലിംകുമാര്‍ പറഞ്ഞു.

തനിക്ക് മനുഷ്യരേക്കാള്‍ മൃഗങ്ങളെയാണ് ഇഷ്ടമെന്നും താരം പറഞ്ഞു. എന്തു ദുരന്തം വന്നാലും അത് നേരിടുന്നത് മൃഗങ്ങള്‍ മാത്രമാണ്. മനുഷ്യന്‍ ആത്മഹത്യ ചെയ്തുകളയും. ഏതെങ്കിലും പുലി ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ എന്നാണ് സലിം കുമാര്‍ ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com