കൊറിയന്‍ നടി  പാര്‍ക്ക് സൂ റ്യൂന്‍ കോണിപ്പടിയില്‍ നിന്ന് വീണുമരിച്ചു

ജെജു ദ്വീപിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനിരിക്കെയായിരുന്നു അപകടം.
പാര്‍ക്ക് സൂ റ്യൂന്‍/ @su.ryeon_p/Instagram
പാര്‍ക്ക് സൂ റ്യൂന്‍/ @su.ryeon_p/Instagram

സോള്‍: പ്രമുഖ കൊറിയന്‍ നടി  പാര്‍ക്ക് സൂ റ്യൂന്‍ കോണിപ്പടിയില്‍ നിന്ന് വീണു മരിച്ചു. 29 വയസായിരുന്നു. 

ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ സ്‌നോ ഡ്രോപ്പ് എന്ന ടെലിവിഷന്‍ പരമ്പരയിലാണ് റ്യൂന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ജെജു ദ്വീപിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനിരിക്കെയായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. അവയവങ്ങള്‍ ദാനം ചെയ്യുമെന്ന കുടുംബം അറിയിച്ചു.

1994 ജനിച്ച പാര്‍ക്ക്, 2018 ല്‍ ഇല്‍ ടെനോര്‍ എന്ന സംഗീത പരിപാടിയിലുടെ അരങ്ങേറ്റം കുറിച്ചു. ഫൈന്‍ഡിംഗ് മിസ്റ്റര്‍ ഡെസ്റ്റിനി, ദി ഡേയ്‌സ് വി ലവ്ഡ്, സിദ്ധാര്‍ത്ഥ, ദി സെല്ലര്‍ തുടങ്ങി നിരവധി സംഗീത പരിപാടികളും റ്യൂന്‍ അവതരിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com