90 ചെറിയ പാക്കറ്റുകളിലാക്കിയ നിലയിൽ കൊക്കെയ്ൻ, സിനിമാ നിർമാതാവ് അറസ്റ്റിൽ

ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് കെ.പി. ചൗധരി പിടിയിലായത്
കെപി ചൗധരി/ഫോട്ടോ: ട്വിറ്റർ
കെപി ചൗധരി/ഫോട്ടോ: ട്വിറ്റർ

ഹൈദരാബാദ്; പ്രമു‌ഖ തെലുങ്ക് സിനിമാ നിർമാതാവും വിതരണക്കാരനുമായ കെപി ചൗധരി മയക്കുമരുന്നു കേസിൽ പിടിയിൽ. സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീം ആണ് 82.75 ഗ്രാം കൊക്കെയ്നുമായി ചൗധരിയെ പിടികൂടിയത്. 90 ചെറിയ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കൊക്കെയ്ൻ. 

തെന്നിന്ത്യൻ സിനിമാലോകത്തു നിന്നും ബിസിനസ് രം​ഗത്തുനിന്നും നിരവധി പേരാണ് ചൗധരിയിൽ നിന്ന് കൊക്കെയ്ൻ വാങ്ങുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം ഗോവയിലെ മയക്കുമരുന്ന കച്ചവടക്കാരനായ നൈജീരിയൻ സ്വദേശി പെറ്റിറ്റ് എബുസറിൽ നിന്ന് 100 പൊതി കൊക്കെയ്ൻ വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കുറച്ച് ഇയാൾ ഉപയോഗിക്കുകയും കുറച്ചു വിൽക്കുകയും ചെയ്തിട്ടുണ്ടാകുമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് കെ.പി. ചൗധരി പിടിയിലായത്. 

90 പൊതികളിലാക്കിയ നിലയില്‍ 82.75 ഗ്രാം കൊക്കെയ്ന്‍, 2.05 ലക്ഷം രൂപ, മേഴ്‌സിഡസ് ബെന്‍സ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ചൗധരി ഗോവയിലേക്ക് മാറിയിരുന്നു. ഗോവയിലെ ഇയാളുടെ ക്ലബ്ബിലെത്തുന്ന സെലിബ്രിറ്റികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിലില്‍ ഗോവയില്‍ നിന്ന് ഇയാള്‍ ഹൈദരാബാദിലേക്ക് എത്തിയത് 100 കൊക്കെയ്ന്‍ പാക്കറ്റുകളുമായാണ്. ഇതില്‍ 10 എണ്ണം അയാള്‍ സ്വയം ഉപയോഗിക്കുകയും സുഹൃത്തുക്കള്‍ക്ക് നല്‍കുകയും ചെയ്തു. വ്യാഴാഴ്ച തന്റെ മേഴ്‌സിഡസ് ബെന്‍സില്‍ കൊക്കെയ്ന്‍ വില്‍ക്കാന്‍ പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാവുന്നത്.

2016ലാണ് ചൗധരി സിനിമ മേഖളയിലേക്ക് എത്തുന്നത്. രജിനികാന്ത് നായകനായ കബാലി എന്ന ചിത്രം തെലുങ്കിൽ അവതരിപ്പിച്ചത് ചൗധരിയാണ്. പവൻ കല്യാൺ നായകനായ സർദാർ ഗബ്ബർസിംഗ്, മഹേഷ് ബാബു ചിത്രം സീതമ്മ വകീട്ട്ലോ സിരിമല്ലെ ചേറ്റു, അഥർവ നായകനായ തമിഴ് ചിത്രം കണിതൻ എന്നീ സിനിമകളുടെ വിതരണക്കാരനും അദ്ദേഹം ആയിരുന്നു. സിനിമയിലെ പല പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com