വേദിയിൽ ധനുഷിന്റെ 'അസുരൻ' ഡയലോ​ഗ് പറഞ്ഞ് വിജയ്, ഏറ്റെടുത്ത് ആരാധകർ; വിഡിയോ 

ധനുഷിന്റെ ഡയലോ​ഗ് വേദിയിൽ ഏറ്റുപറഞ്ഞ് വിജയ്
വിജയ്/ വിഡിയോ സ്ക്രീൻഷോട്ട്
വിജയ്/ വിഡിയോ സ്ക്രീൻഷോട്ട്

ടൻ ധനുഷിന്റെ 'അസുരൻ' എന്ന ചിത്രത്തിലെ മാസ് ഡയലോ​ഗ് വേദിയിൽ പറഞ്ഞ് കയ്യടിനേടി ദളപതി വിജയ്. സംസ്ഥാനത്ത് പത്ത്, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് നടത്തിയ പ്രസംഗത്തിലാണ് താരം അസുരനിലെ ഡയലോ​ഗ് കടമെടുത്തത്.  

''കാടിരുന്താ എടുത്തിക്കുവാനിങ്ക, രൂപ ഇരുന്താ പുടിക്കുവാനുങ്കെ, ആണാ പഠിപ്പ് മട്ടും ഉങ്കക്കിട്ടൈ നിന്ന് എടുത്തിക്കുവേ മുടിയാത്'' എന്ന ഡയലോ​ഗാണ് വേദിയിൽ താരം ആവർത്തിച്ചത്. നമ്മുടെ കയ്യിൽ നിന്നും എന്തും ആർക്കും കവർന്നെടുക്കാം എന്നാൽ വിദ്യാഭ്യാസം മാത്രം ആർക്കും നമ്മളിൽ നിന്നും മോഷ്‌ടിക്കാൻ കഴിയില്ലെന്നാണ് വരികളുടെ അർഥം. 

ഇങ്ങനൊരു ചടങ്ങ് സംഘടിപ്പിക്കാൻ കാരണവും വരികൾ തന്നെയാണെന്നും താരം പറഞ്ഞു. വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമായി എച്ച്‌എസ്‌സി, എസ്എസ്എൽസി ഗ്രേഡുകളിലെ മികച്ച മൂന്ന് റാങ്കുകാരെ ആദരിച്ചു. വിദ്യാർഥികൾക്ക് സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് വിതരണം ചെയ്തു. പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ താൻ പങ്കെടുക്കുന്ന ചടങ്ങ് പ്രമോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചിരുന്നു. 

അതേസമയം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് പരിപാടിയെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. 2026 തമിഴ്നാട് തെരഞ്ഞെടുപ്പാണ് താരത്തിന്റെ ലക്ഷ്യമെന്നും അതിനാണ് ഇത്തരം ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതെന്നുമാണ് അഭ്യൂഹങ്ങൾ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com