ആ ഈണം സമ്മർ ഇൻ ബത്‌ലഹേമിന് വേണ്ടി ആയിരുന്നില്ല; 'എത്രയോ ജന്മ'ത്തിന് പിന്നലെ രഹസ്യം വെളിപ്പെടുത്തി വിദ്യാസാ​ഗർ

സംവിധായകന്റെ നിർദേശ പ്രകാരം പിന്നീട് ഈ ഈണങ്ങൾ ചിത്രത്തിൽ ഉപയോ​ഗിക്കുകയായിരുന്നു
വിദ്യാസാ​ഗർ/ ഇൻസ്റ്റ​ഗ്രാം
വിദ്യാസാ​ഗർ/ ഇൻസ്റ്റ​ഗ്രാം

1998 ൽ സിബി മലയിൽ സംവിധാനം ചെയ്‌ത സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിന് വേണ്ടി വിദ്യാസാ​ഗർ ഈണമിട്ട ​ഗാനങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. എന്നാൽ ചിത്രത്തിലെ പ്രശസ്‌തമായ രണ്ട് ​ഗാനങ്ങളെ കുറിച്ചുള്ള ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് സം​ഗീത സംവിധായകൻ വിദ്യാസാ​ഗർ. 

'എത്രയോ ജന്മമായി' എന്ന ​ഗാനവും 'ഒരു രാത്രി കൂടി വിടവാങ്ങവെ' എന്ന ​ഗാനവും സിബി മലയിൽ തന്നെ സംവിധാനം ചെയ്യാനിരുന്ന ഒരു തമിഴ് ചിത്രത്തിന് വേണ്ടി ഒരുക്കിയ ഈണങ്ങളായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. ക്ലബ് എഫ്‌എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംവിധായകന്റെ നിർദേശ പ്രകാരം പിന്നീട് ഈ ഈണങ്ങൾ ചിത്രത്തിൽ ഉപയോ​ഗിക്കുകയായിരുന്നു. ​ഗിരീഷ് പുത്തഞ്ചേരിയായിരുന്നു ​ഗാനങ്ങൾക്ക് വരികൾ എഴുതിയത്.

യേശുദാസ്, എം ജി ശ്രീകുമാര്‍, ശ്രീനിവാസ്, ബിജു നാരായണന്‍, ചിത്ര, സുജാത എന്നിവരായിരുന്നു ഗാനങ്ങളാലപിച്ചത്. രഞ്ജിത്തിന്റേതായിരുന്നു തിരക്കഥ. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവര്‍ക്കൊപ്പം അതിഥിവേഷത്തില്‍ മോഹന്‍ലാലും ചിത്രത്തിൽ എത്തി. സിയാദ് കോക്കര്‍ ആയിരുന്നു നിര്‍മാണം. ഈ ചിത്രം പിന്നീട് ലേസാ ലേസാ എന്ന പേരില്‍ പ്രിയദര്‍ശന്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com