രാം ചരൺ അച്ഛനായി; കുഞ്ഞു രാജകുമാരിയെ വരവേറ്റ് ചിരഞ്ജീവി കുടുംബം 

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
രാം ചരണും ഉപാസനയും/ ഫേയ്സ്ബുക്ക്
രാം ചരണും ഉപാസനയും/ ഫേയ്സ്ബുക്ക്

കുഞ്ഞു രാജകുമാരിയെ വരവേറ്റ് നടൻ രാം ചരണിനും ഭാര്യ ഉപാസന കാമിനേനി കോനിഡെലയും. പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് പുതിയ സന്തോഷം. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

2012 ജൂണ്‍ 14നാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. അപ്പോളോ ആശുപത്രിയുടെ ഇപ്പോഴത്തെ വൈസ് ചെയര്‍പേഴ്‌സൺ കൂടിയാണ് ഉപാസന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com