'എന്റെ വോട്ടിന് പ്രാധാന്യം ഉണ്ടാവണമെങ്കിൽ അണ്ണൻ രാഷ്ട്രീയത്തിൽ ഇറങ്ങണം'; വിജയ്‌യോട് വിദ്യാർഥിനി

വിജയ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി 
വിജയ്, ഷഫ്രുൽ അസീന/ വിഡിയോ സ്ക്രീൻഷോട്ട്
വിജയ്, ഷഫ്രുൽ അസീന/ വിഡിയോ സ്ക്രീൻഷോട്ട്

ചെന്നൈ: വിജയ് മക്കൾ ഇയക്കം വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിക്കിടെ വിജയ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ വാക്കുകൾ സമൂ​ഹമാധ്യമങ്ങളിൽ ഇപ്പോൾ തരം​ഗമാകുന്നു. സംസ്ഥാനത്ത് എസ്എസ്‌എൽസി, പ്ലസ്ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി വലിയ പരിപാടിയായിരുന്നു സംഘടിപ്പിച്ചത്.

പരിപാടിയിൽ വോട്ട് ചെയ്യേണ്ടതിന്റെയും രാഷ്‌ട്രീയത്തിൽ അരങ്ങേറുന്ന മോശം പ്രവണതകളെ കുറിച്ചും വിജയ് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിദ്യാർഥിനിയുടെ പ്രതികരണം. മധുര സ്വദേശിനിയായ ഷഫ്രുൽ അസീനയാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്.

'അണ്ണനെ ഒരുപാട് ഇഷ്ടമാണ്. സ്വന്തം അണ്ണനായിട്ട് തന്നെയാണ് കാണുന്നത്. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ ഞാൻ ചെയ്യുന്ന വോട്ടിന്റെ വില എന്താണെന്ന് എനിക്ക് മനസിലായി. അതിന് നിങ്ങൾ രാഷ്ട്രീയത്തിലേക്ക് വരണം'. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും നിങ്ങൾ ​ഗില്ലി ആയിരിക്കണമെന്നും വിദ്യാർഥിനി പറഞ്ഞു.  വിജയ് രാഷ്ട്രീയത്തിൽ വന്ന് തന്റെ വോട്ടിന് വിലയുള്ളതാക്കമമെന്നും സാധാരണക്കാർക്ക് മുന്നിൽ കാരുണ്യത്തിന്റെ കൈകൾ നീട്ടിയതു പോലെ ഇനി വരാൻ പോകുന്ന എല്ലാത്തിനും തനിയൊരുവൻ അല്ലാതെ തലൈവനായി നിൽക്കണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും വിദ്യാർഥിനി പറഞ്ഞു.

പരിപാടിക്ക് പിന്നാലെ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന പ്രചാരണവും വ്യാപകമാണ്. വിദ്യാർഥികളാണ് നാളത്തെ വോട്ടർമാരെന്നും വോട്ടിന്റെ മൂല്യം മനസിലാക്കണമെന്നും പണം വാങ്ങി ഒരിക്കലും വോട്ട് ചെയ്യരുതെന്നും വിജയ് പരിപാടിയിൽ പറഞ്ഞു. സ്വന്തം വിരൽ കൊണ്ട് സ്വന്തം കണ്ണിൽ കുത്തുന്നത് പോലെയാണ് പണം വാങ്ങി വോട്ട് ചെയ്യുന്നത്. എല്ലാവരും തങ്ങളുടെ മതാപിതാക്കളെ ഇതിൽ നിന്നും പിന്തിരിപ്പിക്കണമെന്നും വിജയ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com