ഇനി രാജാവിന്റെ കാലം, കിംഗ് ഓഫ് കൊത്തയിൽ ദുൽഖറിനൊപ്പം ഡാൻസിങ് റോസും; താരങ്ങളെ പരിചയപ്പെടുത്തി മോഷൻ പോസ്റ്റർ
കൊത്തയിലെ രാജാവിന്റെ വരവറിയിച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റിന് പിന്നാലെ കഥാപാത്രങ്ങളെയും താരങ്ങളെയും പരിചയപ്പെടുത്തി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ. വമ്പൻ താരനിരയാണ് ദുൽഖറിനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത്. സാർപ്പട്ട പരമ്പരയിസെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരംഗമായി മാറിയ ഷബീർ കല്ലറക്കൽ കണ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് നടൻ പ്രസന്ന എത്തുന്നു. താരയായി ഐശ്വര്യ ലക്ഷ്മിയും മഞ്‌ജുവായി നൈല ഉഷയും വേഷമിടും. ദുൽഖർ ചെയ്യുന്ന കഥാപാത്രത്തിന്റെ അച്ഛൻ കൊത്ത രവിയായി ഷമ്മി തിലകൻ, രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരൺ, റിതുവായി അനിഖാ സുരേന്ദ്രൻ എന്നിവരുമെത്തുന്നു.
ദുൽഖർ സൽമാന്റെ ഉടമസ്ഥതിയിലുള്ള വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഭിലാഷ് ജോഷിയാണ് സംവിധാനം. അഭിലാഷ് എൻ ചന്ദ്രന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ടീസർ ജൂൺ 28ന് റിലീസാകും. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് രാജശേഖറാണ്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്രം ഓണത്തിന് തിയറ്ററുകളിൽ എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക