റൊമാന്റിക്ക് ഹീറോ ഈസ് ബാക്ക്!, ചാക്കോച്ചന്റെയും അപർണയുടെയും 'ലൗ യു മുത്തേ ലൗ യു' ഏറ്റെടുത്ത് ആരാധകർ; വിഡിയോ

'ലൗ യു മുത്തേ ലൗ യു' എന്ന ​ഗാനത്തിന് ചുവടുവെച്ച് അപർണ ബാലമുരളിയും കുഞ്ചാക്കോ ബോബനും
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി/ ഇൻസ്റ്റ​ഗ്രാം
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി/ ഇൻസ്റ്റ​ഗ്രാം

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെ​ഗ്‌ഡെ സംവിധാനം ചെയ്യുന്ന 'പത്മിനി' എന്ന ചിത്രത്തിലെ  'ലൗ യു മുത്തേ ലൗ യു' എന്ന ​ഗാനത്തിന് അപർണ ബാലമുരളിക്കൊപ്പം ചുവടുവെച്ച് ചക്കോച്ചൻ. കുഞ്ചാക്കോ ബോബൻ തന്നെ ആലപിച്ച ​ഗാനത്തിന് വളരെ രസകരമായാണ് ഇരുവരും നൃത്തം ചെയ്യുന്നത്. സോഷ്യൽമീഡിയയിൽ വൈറലായതോടെ വിഡിയോയ്‌ക്ക് താഴെ ആരാധകരുടെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്.

'ചാക്കോച്ചൻ പണ്ടേ പൊളിയല്ലെ' എന്നാണ് ആരാധകരുടെ കമന്റ്. എന്നാൽ സ്റ്റെപ്പുകൾ സിംപിളായിപ്പോയി എന്ന പരിഭവവും ആരാധകർ കമന്റുകളിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'ലൗ യു മുത്തേ ലൗ യു' എന്ന ​ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ജേക്ക്സ് ബിജോയ് ആണ് സം​ഗീതം ചെയ്‌തിരിക്കുന്നത്.

അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രമാണ് പദ്മിനി. ജൂലൈ ഏഴിന് ചിത്രം തിയറ്ററുകളിൽ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com