'നമ്മുടെ ദൈവങ്ങള്‍ സൂപ്പര്‍ഹീറോകളേക്കാള്‍ അടിപൊളി, കുട്ടികള്‍ക്കായി പോപ് കള്‍ച്ചറില്‍ അവരുടെ കഥ പറയണം'; ആദിപുരുഷ് നടന്‍

നമ്മുടെ ദൈവങ്ങള്‍ സൂപ്പര്‍ഹീറോയേക്കാള്‍ കൂളായിരുന്നു എന്ന് കാണിക്കേണ്ടത് പ്രധാനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്
സിദ്ധാന്ദ് കര്‍നിക്, ആദിപുരുഷില്‍ സിദ്ധാന്ദ്/ ഫെയ്‌സ്ബുക്ക്
സിദ്ധാന്ദ് കര്‍നിക്, ആദിപുരുഷില്‍ സിദ്ധാന്ദ്/ ഫെയ്‌സ്ബുക്ക്

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് വന്‍ വിമര്‍ശനത്തിനാണ് ഇരയാവുന്നത്. ചിത്രത്തില്‍ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിച്ചു എന്നാണ് ആരോപണം. ഇപ്പോള്‍ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ അഭിനേതാവായ സിദ്ധാന്ദ് കര്‍നിക്. നമ്മുടെ ദൈവങ്ങള്‍ സൂപ്പര്‍ഹീറോയേക്കാള്‍ കൂളായിരുന്നു എന്ന് കാണിക്കേണ്ടത് പ്രധാനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 

ചിത്രത്തില്‍ വിഭീഷണന്റെ കഥാപാത്രത്തെയാണ് സിദ്ധാന്ദ് അവതരിപ്പിച്ചത്. ആദിപുരുഷ് കണ്ട് ഒരു പത്ത് വയസുകാരന്‍ തിയറ്ററില്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടു എന്നാണ് സിദ്ധാന്ദ് പറയുന്നത്. ഐതിഹ്യങ്ങളുമായി കുട്ടികളെ അടുപ്പിക്കാന്‍ ചിത്രം സഹായിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സ്‌പൈഡര്‍മാന്റേയും സൂപ്പര്‍മാന്റേയും ടി ഷര്‍ട്ട് ധരിച്ച നിരവധി പേരെ കാണാറുണ്ട്. എന്നാല്‍ നമ്മുടെ ഇതിഹാസങ്ങളില്‍ നിരവധി സൂപ്പര്‍ഹീറോകളുണ്ട്. നമ്മുടെ കുട്ടികളിലേക്ക് ദൈവങ്ങളുടെ കഥകള്‍ കൈമാറാന്‍ പോപ് കള്‍ചറിനെ ഉപയോഗിക്കണം. സൂപ്പര്‍ഹീറോയേക്കാള്‍ മികച്ചതാണ് നമ്മുടെ ദൈവങ്ങളെന്ന് കാണിക്കും. പാശ്ചാത്യ സൂപ്പര്‍ഹീറോകളെ ആരാധിക്കരുത് എന്നല്ല പറയുന്നത്. നമ്മുടെ ദൈവങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ സൂപ്പര്‍ഹീറോ ഭാഷയില്‍ കഥ അവതരിപ്പിക്കണം. - സിദ്ധാന്ദ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com