ഇനി ഓസ്‌കർ വേദിയിൽ കാണാം, ലൈവായി നാട്ടു നാട്ടു; ചുവടുവെക്കാൻ അവർ വരുമോ?

ആദ്യമായാണ് ഒരു തെന്നിന്ത്യൻ ഗാനം ഓസ്‌കർ വേദിയിൽ അവതരിപ്പിക്കുന്നത്. 
രാം ചരൺ, ജൂനിയർ എൻടിആർ നാട്ടു നാട്ടു എന്ന ​ഗാനത്തിൽ നിന്ന്/ ചിത്രം ട്വിറ്റർ
രാം ചരൺ, ജൂനിയർ എൻടിആർ നാട്ടു നാട്ടു എന്ന ​ഗാനത്തിൽ നിന്ന്/ ചിത്രം ട്വിറ്റർ

മാർച്ച് 12ന് ലൊസാഞ്ചലസിൽ വെച്ച് നടക്കുന്ന 95-ാമത് ഓസ്‌കർ വേദിയിൽ 'നാട്ടു നാട്ടു' ലൈവായി അവതരിപ്പിക്കാൻ ഒരുങ്ങി ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കലാ ഭൈരവയും. ഇതാദ്യമായാണ് ഒരു തെന്നിന്ത്യൻ ഗാനം ഓസ്‌കർ വേദിയിൽ അവതരിപ്പിക്കുന്നത്. എന്നാൽ ​ഗാനത്തിനൊപ്പം രാം ചരണും ജൂനിയർ എൻടിആറും ചുവടുവെക്കാനെത്തുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

എംഎം കീരവാണിയുടെ ഈണത്തിൽ രാം ചരണും ജൂനിയർ എൻടിആറും തകർപ്പൻ ചുവടുകളുമായി എത്തിയ 'നാട്ടു നാട്ടു' ലോകശ്രദ്ധ നേടിയിരുന്നു. എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ ​ഗാനത്തിന് ഗോൾഡൻ ​ഗ്ലോബ് പുരസ്‌കാരം ലഭിച്ചതോടെ ഇനി ഓസ്‌കറിനായുള്ള കാത്തിരിപ്പാണ് ആരാധകർ.

ഒർജിനൽ സോങ് വിഭാഗത്തിലാണ് ഗാനത്തിന് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. 14 വർഷത്തിന് ശേഷമാണ് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ൽ എആർ റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com