'22 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് തുല്യവേതനം ലഭിക്കുന്നത്'; പ്രിയങ്ക ചോപ്ര

22 വര്‍ഷത്തെ തന്റെ കരിയറില്‍ ആദ്യമായി തുല്യവേതനം ലഭിച്ച ചിത്രം സിറ്റാഡല്‍ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം
പ്രിയങ്ക ചോപ്ര/ചിത്രം: ഫേയ്സ്ബുക്ക്
പ്രിയങ്ക ചോപ്ര/ചിത്രം: ഫേയ്സ്ബുക്ക്

ഹോളിവുഡിലെ ഇന്ത്യന്‍ സാന്നിധ്യമാണ് പ്രിയങ്ക ചോപ്ര. താരത്തിന്റേതായി നിരവധി ഹോളിവുഡ് സിനിമകളും സീരീസുകളുമാണ് ഒരുങ്ങുന്നത്. റിച്ചാര്‍ഡ് മഡ്ഡനൊപ്പമുള്ള സിറ്റാഡല്‍ ആണ് ആരാധര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. റുസ്സോ ബ്രദേഴ്‌സ് നിർമാതാക്കളാവുന്ന ചിത്രം ആക്ഷന്‍ ഡ്രാമയാണ്. 22 വര്‍ഷത്തെ തന്റെ കരിയറില്‍ ആദ്യമായി തുല്യവേതനം ലഭിച്ച ചിത്രം സിറ്റാഡല്‍ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

സൗത്ത് ബൈ സൗത്ത് വെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ആമസോണ്‍ സ്റ്റുഡിയോ ഹെഡ് ജെന്നിഫര്‍ സാല്‍കെയുമായുള്ള സംഭാഷണത്തിനിടെയായിരുന്നു തുറന്നു പറച്ചില്‍. ഇതു പറയുന്നതുകൊണ്ട് ഞാന്‍ പ്രശ്‌നത്തിലാവാന്‍ സാധ്യതയുണ്ട്. 22 വര്‍ഷമായി ഞാന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 70ല്‍ അധികം ചിത്രങ്ങളും ടിവി ഷോകളും ഞാന്‍ ചെയ്തു. പക്ഷേ സിറ്റാഡല്‍ ചെയ്തപ്പോഴാണ് എനിക്ക് ആദ്യമായി തുല്യവേതനം ലഭിക്കുന്നത്. ഞാന്‍ ഇതില്‍ ചിരിക്കുകയാണ്. ഞാനും ഒരു പോലെയാവും കഷ്ടപ്പെടുക. പക്ഷേ കുറഞ്ഞ വേതനം മാത്രമാണ് എനിക്ക് ലഭിക്കാറുള്ളത്. പ്രിയങ്ക ചോപ്ര പറഞ്ഞു. 

അടുത്തിടെയാണ് സിറ്റാഡലിന്റെ ആദ്യ ട്രെയിലര്‍ പുറത്തുവന്നത്. സ്‌പൈ സീരീസാണ് ഇത്. കൂടാതെ സാം ഹ്യൂഗനൊപ്പമുള്ള ലവ് എഗേയ്ന്‍ എന്ന ചിത്രവും റിലീസിന് തയാറെടുക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com