ലൊസാഞ്ചലസ്: 95–ാം ഓസ്കറിൽ വീണ്ടും ഇന്ത്യൻ തിളക്കം. എസ് എസ് രാജമൗലിയുടെ ആർആർആർ ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി. ആർആർആർലെ കീരവാണി സംഗീതം നിർവഹിച്ച "നാട്ടു.. നാട്ടു..."വെന്ന ഗാനത്തിനാണ് പുരസ്കാരം.
എം എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴിതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കൻഡുമാണ് ഗാനത്തിന്റെ ദൈർഘ്യം. രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്.
കാർപ്പെൻഡർ ബാൻഡിന്റെ പാട്ടുകേട്ട് വളർന്ന താൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നു എന്നാണ് പുരസ്കാരം ഏറ്റുവാങ്ങി കീരവാണി പറഞ്ഞത്. അടുത്തിടെ, മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ തന്നെ നാട്ടു നാട്ടുവിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
നേരത്തെ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള പുരസ്കാരവും ഇന്ത്യക്ക് ലഭിച്ചിരുന്നു. "ദി എലിഫന്റ് വിസ്പെറേഴ്സ്" ആണ് പുരസ്കാരം നേടിയത്. തമിഴ്‌നാട്ടുകാരിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ത്തികിയും ഡോക്യുമെന്ററി നിർമാതാവ് ഗുനീത് മോംഗയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക