നടി ആകാംക്ഷ ദുബെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭോജ്പൂരി ഗാനത്തിന് ചുവടുവച്ചുകൊണ്ടുള്ള നൃത്തവിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു
ആകാംക്ഷ ദുബെ/ ചിത്രം: ഇൻസ്റ്റ​ഗ്രാം
ആകാംക്ഷ ദുബെ/ ചിത്രം: ഇൻസ്റ്റ​ഗ്രാം

ലഖ്നൗ: ഭോജ്പൂരി നടി ആകാംക്ഷ ദുബെ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഹോട്ടലിലാണ് നടിയെ മരിച്ച നിലിയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

നടി പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് വാരണാസിയില്‍ എത്തിയതെന്നാണ് വിവരം. ഷൂട്ടിങ്ങിന് ശേഷം നടി സാരാനാഥ് ഹോട്ടലിലേക്ക് പോയി, ഇവിടെയാണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭോജ്പൂരി ഗാനത്തിന് ചുവടുവച്ചുകൊണ്ടുള്ള നൃത്തവിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 

മേരി ജംഗ് മേരാ ഫൈസ്ല എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ അരങ്ങേറ്റം കുറിച്ചത്. ആകാംക്ഷ അഭിനയിച്ച മ്യൂസിക് വിഡിയോ യേ ആരാ കഭി ഹര നഹിയുടെ റിലീസ് ദിനത്തിലാണ് നടിയുടെ മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com