മക്ഡോണാൾഡ്സിൽ ക്ലീനിങ് ജോലി, അച്ഛന്റെ പണം തിരികെ കൊടുക്കാൻ കുറേ കഷ്‌ടപ്പെട്ടു; ഓർമ്മകൾ പങ്കുവെച്ച് സ്മൃതി ഇറാനി

മക്ഡോണാൾഡ്സിൽ 1500 രൂപയ്‌ക്ക് ക്ലീനിങ് ജോലികൾ ചെയ്‌തിരുന്നുവെന്ന് സ്‌മൃതി
സ്മൃതി ഇറാനി/ ചിത്രം ഫെയ്‌സ്‌ബുക്ക്
സ്മൃതി ഇറാനി/ ചിത്രം ഫെയ്‌സ്‌ബുക്ക്

മിനിസ്ക്രീൻ രം​ഗത്ത് നിന്നും രാഷ്ട്രീയത്തിലെത്തി കേന്ദ്രമന്ത്രി പദം വരെ എത്തിയ വ്യക്തിയാണ് സ്മൃതി ഇറാനി. ഇതിനിടെ താൻ കടന്നു പോയ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് സ്‌മൃതി ഇറാനി.

മിസ് ഇന്ത്യ മത്സരത്തിന് പങ്കെടുക്കാൻ അച്ഛനിൽ നിന്നും കടമായി വാങ്ങിയ പണം തിരികെ നൽകാൻ മക്ഡോണാൾഡ്സിൽ 1500 രൂപയ്‌ക്ക് ക്ലീനിങ് ജോലികൾ ചെയ്‌തിരുന്നുവെന്ന് സ്‌മൃതി പറഞ്ഞു. മാധ്യമ പ്രവർത്തകൻ നീലേശ് മിശ്രയുമായുള്ള അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

തനിക്ക് മിസ് ഇന്ത്യ മത്സത്തിന് സെലക്ഷൻ കിട്ടിയപ്പോൾ അച്ഛൻ ഒരു ലക്ഷം രൂപ കടമായി തന്നു. പണം പലിശ സഹിതം തിരിച്ചു തരണമെന്നായിരുന്നു വ്യവസ്ഥ. പണം നൽകാൻ കഴിഞ്ഞെല്ലെങ്കിൽ അച്ഛൻ പറയുന്ന ആളെ വിവാഹം കഴിക്കണം.

ആ പണം തിരികെ നൽകാൻ വേണ്ടി നിരവധി ജോലികൾ ചെയ്‌തു. മക്‌ഡോണാഡിൽ ജോലി ചെയ്യുമ്പോൾ ആഴ്‌ചയിൽ ഒരു ദിവസമാണ് അവധി. ആ ദിവസമാണ് ഓഡിഷന് പോയിരുന്നു. പിന്നീടാണ് ക്യൂം കി സാസ് ഭീ കഭി ബഹു ഥീ എന്ന സ്റ്റാർ പ്ലസ് ഷോയിൽ അവസരം കിട്ടിയത്. 1800 രൂപയാണ് ആദ്യ വർഷത്തിൽ പ്രതിഫലമായി ലഭിച്ചിരുന്നത്.

സഞ്ചരിക്കാൻ കാറുണ്ടായിരുന്നില്ല. നാണക്കേട് തോന്നുന്നുവെന്ന് പറഞ്ഞ് തന്റെ മേക്കപ്പ്മാനാണ് ഒരു കാർ വാങ്ങാനാവശ്യപ്പെട്ടതെന്നും സ്മൃതി ഇറാനി പറഞ്ഞു. തുളസി എന്ന കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ സ്മൃതി അവതരിപ്പിച്ചത്. ഈ പരമ്പരയിലൂടെയാണ് അവർ മിനിസ്ക്രീൻ രം​ഗത്ത് പ്രസിദ്ധയായത്. 2003-ലാണ് സ്മൃതി ബിജെപിയിൽ ചേരുന്നത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com