"എന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് എന്റേതല്ല, കൈകാര്യം ചെയ്യുന്നത് മറ്റൊരാൾ": വിനീത് ശ്രീനിവാസൻ 

ബ്ലൂ ടിക്ക് വേരിഫിക്കേഷനടക്കം വാങ്ങിയ അക്കൗണ്ട് നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനീത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

വിനീത് ശ്രീനിവാസൻ എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് തന്റേതല്ലെന്ന് ​ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. കുറേ കാലമായി തന്റെ പേരിലുള്ള അക്കൗണ്ട് മറ്റൊരാൾ ഉപയോ​ഗിക്കുന്നുണ്ടെന്നും അതേ വ്യക്തി അക്കൗണ്ടിന് ബ്ലൂ ടിക്ക് വേരിഫിക്കേഷനടക്കം വാങ്ങിയെടുത്തെന്നും വിനീത് പറഞ്ഞു. അക്കൗണ്ട് നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

വിനീതിന്റെ കുറിപ്പ് 

എന്റെ പേരിൽ ട്വിറ്ററിൽ ഉള്ള അക്കൗണ്ട് എന്റെ അക്കൗണ്ട് അല്ല. കുറെ കാലമായി ആരോ ആ അക്കൗണ്ട് കൈകാര്യം ചെയ്യുന്നുണ്ട്. അതേ വ്യക്തി തന്നെ അക്കൗണ്ടിന് ബ്ലൂ ടിക്ക് വേരിഫിക്കേഷനും വാങ്ങിയെടുത്തു. ഇത് ചെയ്ത വ്യക്തിയെ ഞാൻ ബന്ധപ്പെട്ടു, അക്കൗണ്ട് നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അയാൾ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com