'പോയവർക്ക് പോയി, ഇനി വല്ല മാറ്റവും വരുമോ? ഇതും അവസാനിക്കുക ഈ ചിന്തയിൽ'; താനൂർ ബോട്ടപകടത്തിൽ മംമ്ത മോഹൻദാസ്

'ഒരു കുടുംബത്തെ ഒന്നടങ്കം ഈ ദുരന്തത്തിൽ പൊലിഞ്ഞു എന്ന് കേൾക്കുമ്പോൾ ശരിക്കും സങ്കടമുണ്ട്'
മംമ്ത മോഹൻദാസ്/ഫോട്ടോ: ഫെയ്സ്ബുക്ക്
മംമ്ത മോഹൻദാസ്/ഫോട്ടോ: ഫെയ്സ്ബുക്ക്

താനൂർ ബോട്ട് അപകടത്തിൽ വേദന പങ്കുവച്ച് നടി മംമ്ത മോഹൻദാസ്. മറ്റുള്ളവരോടുള്ള ഉത്തരവാദിത്തമില്ലായ്മയും സുരക്ഷാ മാനദണ്ഡങ്ങളെക്കറിയിച്ചുള്ള അറിവില്ലായ്മയുടെയും ആകെത്തുകയാണ് അപകടമെന്ന് താരം കുറിച്ചു. ഒരു കുടുംബം മുഴുവനും അപകടത്തിൽ പൊലിഞ്ഞു എന്നത് തന്നെ വേദനിപ്പിക്കുന്നുണ്ട്. എന്നാൽ മുൻപുണ്ടായ അപകടങ്ങൾ പോലെ ഇതും പോയവർക്ക് പോയി, ഇനി വല്ല മാറ്റവും വരുമോ? എന്ന ചിന്തയിലായിരിക്കും അവസാനിക്കുക എന്നും താരം പറഞ്ഞു. 

മംമ്തയുടെ കുറിപ്പ് വായിക്കാം 

അജ്ഞതയ്‌ക്കൊപ്പം അശ്രദ്ധയും നിഷ്കളങ്കതയും സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തന്നോടും മറ്റുള്ളവരോടുമുള്ള ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേർന്ന് വരുത്തിവച്ച ദുരന്തമാണ് താനൂർ തൂവൽതീരം ദുരന്തം.  എന്റെ ഹൃദയം ഇപ്പോൾ ജീവൻ നഷ്ടപ്പെട്ടവർക്കൊപ്പമാണ്. അവരുടെ കുടുംബത്തിന് ഹൃദയത്തിൽനിന്നുള്ള അനുശോചനം അറിയിക്കുന്നു.  ഒരു കുടുംബത്തെ ഒന്നടങ്കം ഈ ദുരന്തത്തിൽ പൊലിഞ്ഞു എന്ന് കേൾക്കുമ്പോൾ ശരിക്കും സങ്കടമുണ്ട്. മത്സ്യബന്ധന ബോട്ടിനെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത  പാസഞ്ചർ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റിയ ഈ ദുരന്തത്തിന് കാരണമായ ബോട്ട് ഉടമ ഒളിവിലാണ്. ഇത് തികച്ചും പരിഹാസ്യമാണ്. ഇങ്ങനെ യാത്രക്കാരെ കൊണ്ടുപോകാൻ‌ ബോട്ടിന് ലൈസൻസും ഉണ്ടായിരുന്നില്ല.  ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനത്തിൽ അക്ഷീണം പ്രയത്നിച്ച എല്ലാവർക്കും എന്റെ ആദരം. നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. "പോയവർക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ? എന്ന ചിന്തയിലായിരിക്കും ഇതും അവസാനിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com