2018ന്റെ വിജയത്തോടെ മലയാള സിനിമയിലെ മികച്ച സംവിധായക നിരയിലേക്ക് എത്തിനിൽക്കുകയാണ് ജൂഡ് അന്തണി ജോസഫ്. ചിത്രത്തിന്റെ സൂപ്പർവിജയത്തിനു പിന്നാലെ പുതിയ ചിത്രത്തേക്കുറിച്ചും പ്രഖ്യാപനം നടത്തി. നിവിൻ പോളിയായിരിക്കും ചിത്രത്തിൽ നായകനായി എത്തുന്നത്. മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കിക്കൊണ്ട് മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ജൂഡ്.
തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന ചിത്രത്തിൽ നായികയായെത്തിയേക്കും എന്നാണ് സംവിധായകൻ പറഞ്ഞത്. കൂടാതെ വിജയ് സേതുപതിയേയും എത്തിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ചർച്ചകൾ നടക്കുകയാണെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ജൂഡ് പറഞ്ഞു.
സിനിമയിലേക്ക് രശ്മിക എത്തിയാൽ താരസുന്ദരിയുടെ ആദ്യ മലയാളം ചിത്രമാകും ഇത്. തെന്നിന്ത്യയും കടന്ന് ബോളിവുഡിൽ നിറഞ്ഞു നിൽക്കുകാണ് രശ്മിക ഇപ്പോൾ. മാർക്കോണി മത്തായി, 19(a) എന്നീ സിനിമകൾക്കു ശേഷമുള്ള വിജയ് സേതുപതി ചിത്രമാകും ഇത്.
വൻ വിജയമായി മാറിയ ‘ഓം ശാന്തി ഓശാന’ യ്ക്കു ശേഷം നിവിനും ജൂഡും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജൂഡിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നിവിൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. നിവിൻ പോളിയോടൊപ്പമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു. അതിനിടെ മഹാപ്രളത്തെ ആസ്പദമാക്കി ഒരുക്കിയ 2018 100 കോടിയും കടന്ന് മുന്നേറുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ