
വിഷാദ രോഗത്തില്‍ അടിമപ്പെട്ടതിനെക്കുറിച്ചുള്ള ദീപിക പദുക്കോണിന്റെ തുറന്നുപറച്ചില്‍ വലിയ വാര്‍ത്തയായിരുന്നു. വിഷാദത്തിനെതിരെയുള്ള താരത്തിന്റെ പോരാട്ടം നിരവധിപേര്‍ക്ക് പ്രചോദനമായിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സനും വിഷാദത്തേക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. തനിക്ക് വിഷാദത്തേക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് താരം പറഞ്ഞത്. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപിക.
കോളജ് കാലം മുതല്‍ ജീവിതത്തില്‍ ഉടനീളം വിഷാദം തന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്നാണ് ഡ്വെയ്ന്‍ പറഞ്ഞത്. മിയാമി സര്‍വകലാശാലയിലെ പഠനകാലം മുതല്‍ വിഷാദരോഗം തനിക്കൊപ്പം ഉണ്ടായിരുന്നു. ശേഷം സിനിമാലോകത്ത് പ്രശസ്തി നേടിയപ്പോഴും താന്‍ അതിലൂടെ കടന്നുപോവുകയായിരുന്നു എന്ന് ഡ്വെയ്ന്‍ പറയുന്നു. മാനസിക ആരോഗ്യം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. വിഷാദം എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്കിവിടെ നില്‍ക്കാന്‍ താല്‍പ്പര്യമില്ല എന്നു മാത്രമാണ് അറിയാമായിരുന്നത്.- ഡ്വെയ്ന്‍ പറഞ്ഞു.
വിഷാദത്തെക്കുറിച്ചുള്ള ഡ്വെയ്‌നിന്റെ പ്രസ്താവന ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയായിരുന്നു താരത്തിന്റെ പ്രതികരണം. മാനസിക ആരോഗ്യം പ്രധാനമാണ് എന്നാണ് ദീപിക കുറിച്ചത്. മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ദീപിക സംഘടിപ്പിക്കുന്നത്. ദി ലിവ് ലവ് ലോഫ് എന്ന സംഘടനയ്ക്കും താരം നേതൃത്വം നല്‍കുന്നുണ്ട്. പ്രഭാസ് നായകനായി എത്തുന്ന പ്രൊജക്ട് കെയാണ് ദീപികയുടെ പുതിയ ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക