'ഭർത്താക്കന്മാരല്ല, അച്ഛൻ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും ചടങ്ങ് ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളത്'; അഹാന കൃഷ്ണ

'ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല'
കൃഷ്ണ കുമാർ മക്കൾക്കൊപ്പം, അഹാന കൃഷ്ണ/ ഇൻസ്റ്റ​ഗ്രാം
കൃഷ്ണ കുമാർ മക്കൾക്കൊപ്പം, അഹാന കൃഷ്ണ/ ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. തന്റെ യാത്രയേക്കുറിച്ചും വീട്ടിലെ വിശേഷങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. അഹാന മാത്രമല്ല മൂന്ന് സഹോദരിമാരും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് തുല്യതയേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ്. പെണ്‍കുട്ടി ആയതുകൊണ്ട് താന്‍ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നതെന്നും എല്ലാവരും തുല്യരാണന്നാണ് മാതാപിതാക്കൾ പഠിപ്പിച്ചിരിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്. 

അച്ഛന്‍ മരിച്ചാല്‍ ഞങ്ങള്‍ ആരെങ്കിലും വേണം ചടങ്ങുകള്‍ ചെയ്യാൻ, അല്ലാതെ ഞങ്ങളുടെ ഭര്‍ത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛന്‍ ഞങ്ങളോട് ചെറുപ്പത്തില്‍ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെണ്‍കുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങൾ വളര്‍ന്നത് അല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്.- അഹാന പറഞ്ഞു. 

വീട്ടിൽ ഒന്നിനും പ്രത്യേകം ജെന്‍ഡന്‍ റോൾ ഉണ്ടായിരുന്നില്ലെന്നും എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.  അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തിൽ കയറ്റിക്കുക എന്നത്. എനിക്ക് പൊതുവെ അതിഷ്ടമില്ലെങ്കിലും അച്ഛൻ ഞങ്ങളെ എല്ലാവരെയും മരത്തിൽ കയറ്റിക്കും. തല്യതയിലാണ് ഞങ്ങൾ വളർന്നത്. അത് ഞങ്ങളുടെ ചിന്തയെ സ്വാധീനിച്ചിട്ടുണ്ട്.- ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഹാന പറഞ്ഞു. 

അടുത്തിടെയാണ് അഹാന നായികയായി എത്തിയ അടി തിയറ്ററിൽ എത്തിയത്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും അഹാന എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com