'സിനിമയിലെ പരസ്‌പരമുള്ള ചെളിവാരിയെറിയൽ ബാധിക്കുന്നത് ‍‍ഞങ്ങളെ പോലുള്ളവരെ': സന്തോഷ് കീഴാറ്റൂർ

സിനിമയിൽ മയക്കുമരുന്ന് ഉപയോ​ഗമുണ്ടെന്ന് കരുതുന്നില്ലെന്ന് സന്തോഷ് കീഴാറ്റൂർ 
സന്തോഷ് കീഴാറ്റൂര്‍/ ചിത്രം ഇൻസ്റ്റ​ഗ്രാം
സന്തോഷ് കീഴാറ്റൂര്‍/ ചിത്രം ഇൻസ്റ്റ​ഗ്രാം

ഷാര്‍ജ: അഭിനയിച്ച പല സിനിമകളിലും ഇപ്പോഴും പ്രതിഫലം കിട്ടാനുണ്ടെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. ആകെ അറിയാവുന്ന ഒരു തൊഴിൽ അഭിനയമാണ്. ജീവിതമാർ​ഗം വേറെയില്ല. എന്നിട്ടും പണിയെടുത്താൽ പ്രതിഫലം കിട്ടാത്ത അവസ്ഥ സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിൽ 'പെണ്‍നടന്‍' എന്ന ഏകാംഗനാടകം അവതരിപ്പിക്കാനായി എത്തിയതായിരുന്നു അദ്ദേഹം. 

70തോളം സിനിമകളിൽ അഭിനയിച്ചു. ഇപ്പോഴും തുച്ഛമായ തുകയാണ് പ്രതിഫലം കിട്ടുന്നത്. സിനിമ രം​ഗത്തെ പ്രവർത്തകർ പരസ്‌പരം ചെളിവാരി എറിയുന്ന രീതി തങ്ങളെ പോലുള്ള ചെറിയ വേതനം കിട്ടുന്നവരെയാണ് ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ല. അത്തരം ഒരു അനുഭവം ഇതുവരെ തനിക്കുണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.

സിനിമയിലെ ഒന്നാംനിര നായകന്മാർ പ്രതിഫലം കൂട്ടിവാങ്ങുന്നുവെന്ന പരാമര്‍ശത്തോടും സന്തോഷ് കീഴാറ്റൂര്‍ വിയോജിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ ആശ്രയിച്ചാണ് മലയാള സിനിമ നിലനില്‍ക്കുന്നത് അപ്പോള്‍ അവരുടെ പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും നടൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com