സ്നേഹ നൃത്ത വിഡിയോ/ ചിത്രം സ്ക്രീൻഷോട്ട്
സ്നേഹ നൃത്ത വിഡിയോ/ ചിത്രം സ്ക്രീൻഷോട്ട്

'എന്തരോ മഹാനുഭാവലു', നിറവയറുമായി സ്നേഹയുടെ നൃത്തം; പേടി തോന്നുന്നുവെന്ന് ആരാധകർ

ഒൻപതാം മാസത്തിലെ സ്നേഹയുടെ നൃത്തം വൈറലാകുന്നു

'എന്തരോ മഹാനുഭാവലു' എന്ന ​ക്ലാസിക് ​ഗാനത്തിനൊപ്പം നിറവയറുമായി ചുവടുവെച്ച് ന‍ടി സ്നേഹ. ടെലിവിഷൻ കോമഡി പരമ്പരകളിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരങ്ങളാണ് സ്നേഹയും ശ്രീകുമാറും.

സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ തങ്ങളുടെ ഓരോ വിശേഷവും ആരാധകരമായി പങ്കവെക്കാറുണ്ട്. ​ഒൻപതാം മാസത്തിൽ താരം ചെയ്‌ത നൃത്തം ഇപ്പോൾ വൈറലായിരിക്കുകയാണ്. ​

നിരവധി പേരാണ് സ്നേഹയ്‌ക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. ​ഗർഭകാലത്ത് നൃത്തം ചെയ്യുന്നത് അമ്മയുടെയും കുഞ്ഞിന്റെ ആരോഗ്യത്തിനും സുഖപ്രസവത്തിനും നല്ലതാണെന്നായിരുന്നു കമന്റുകൾ. എന്നാൽ നിറവയറോടുള്ള സ്നേഹയുടെ നൃത്തം കാണുമ്പോൾ പേടി തോന്നുവെന്നും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. 2019 ലായിരുന്നു സ്നേ​ഹയും ശ്രീകുമാറും വിവാഹിതരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com