സിനിമ റിവ്യു ബോംബിങ്; ഡിജിറ്റൽ മാർക്കറ്റിങ്ങിന് അക്രഡിറ്റേഷൻ നിർബന്ധമാക്കും 

ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോട്ട്‌ലിസ്റ്റ് ചെയ്യും
പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിന് നിന്ന്/ ടെലിവിഷൻ സ്ക്രീൻഷോട്ട്
പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിന് നിന്ന്/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊച്ചി: സിനിമ റിവ്യു ബോംബിങ് തടയാൻ നടപടി കടുപ്പിച്ച് നിർമാതാക്കളുടെ സംഘടന. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോട്ട്‌ലിസ്റ്റ് ചെയ്‌ത് സംഘടനയുടെ അക്രഡിറ്റേഷൻ നിർബന്ധമാക്കാനും ഇന്ന് കൊച്ചിയിൽ നടന്ന പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിൽ തീരുമാനമായി.

ഇതോടെ അംഗീകാരമില്ലാത്ത ഒരാൾക്കും സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരപാടികളിൽ പങ്കെടുക്കാനാകില്ല. മികവും അംഗീകാരവും പ്ലാറ്റ്ഫോമുകളുടെ റീച്ചും ഉൾപ്പെടെ കണക്കാക്കിയാകും അക്രഡിറ്റേഷൻ നൽകുക. വാർത്താ സമ്മേളനങ്ങളിലടക്കം നിയന്ത്രണമുണ്ടാകും.

ഇക്കാര്യം മുൻനിർത്തി സിനിമയിലെ പിആർഒമാരുടെയും ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരുടെയും യോഗം നിർ‌മാതാക്കൾ വിളിച്ചുചേർത്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചേർന്ന യോഗത്തിൽ സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഉൾപ്പടെ പിന്തുണ ഇക്കാര്യത്തിൽ നിർമാതാക്കൾ ഉറപ്പാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com