'ഇതെന്റെ ഹൃദയം തകര്‍ക്കുന്നു, എന്നെ രോഗിയാക്കി'; സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സെലീന ഗോമസ്

ഇന്‍സ്റ്റഗ്രാമില്‍ 430 മില്യണ്‍ ഫോളോവേഴ്‌സുകള്‍ ഉള്ള സെലിബ്രിറ്റിയാണ് സെലീന
സെലീന ഗോമസ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
സെലീന ഗോമസ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

ലോകത്ത് ഏറ്റവും ആരാധകരുള്ള പോപ്പ് ഗായകരില്‍ ഒരാളാണ് സെലീന ഗോമസ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇസ്രയേല്‍- ഹമാസ് യുദ്ധമുഖത്തു നിന്നുള്ള ദൃശ്യങ്ങളും വാര്‍ത്തകളും തന്റെ ഹൃദയം തകര്‍ക്കുകയാണ് എന്നു പറഞ്ഞാണ സെലീന സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുന്നത്. 
 
ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. ലോകത്തില്‍ നടക്കുന്ന വിദ്വേഷവും അക്രമവും ഭീകരതയുമെല്ലാം എന്റെ ഹൃദയം തകര്‍ക്കുന്നു. ആളുകള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതും പ്രത്യേക വിഭാഗത്തോടുള്ള വിദ്വേഷവുമൊന്നും സഹിക്കാനാവുന്നതല്ല. ഇത് ഭയാനകമാണ്. എല്ലാ ആളുകളും പ്രത്യേകിച്ച് കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നല്ലതിനുവേണ്ടി ഈ അക്രമണം അവസാനിപ്പിക്കണം. നിരപരാധികള്‍ ഉപദ്രവിക്കപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. അത് എന്നെ രോഗിയാക്കുകയാണ്. എനിക്ക് ഈ ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. പക്ഷേ അതൊരിക്കലും സാധ്യമല്ലല്ലോ', സെലീന ഗോമസ് കുറിച്ചു. 

ഇന്‍സ്റ്റഗ്രാമില്‍ 430 മില്യണ്‍ ഫോളോവേഴ്‌സുകള്‍ ഉള്ള സെലിബ്രിറ്റിയാണ് സെലീന. യുദ്ധവാര്‍ത്തകള്‍ വേദനിപ്പിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ സെലീനയെ വിമര്‍ശിച്ചുകൊണ്ടും നിരവധി പേര്‍ എത്തുന്നുണ്ട്. സെലീന ഇരയായി അഭിനയിച്ച് ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണ് വിമര്‍ശനം ഉയരുന്നത്. യുദ്ധത്തിനെതിരെ ശക്തമായ നിലപാട് എടുക്കാത്തതും പലരേയും ചൊടിപ്പിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com