'തമിഴ് സിനിമാവിന്‍ മുതല്‍ കറുപ്പ് ഹീറോ', വില്ലാനായി ഷൈൻ ടോം ചാക്കോ, 'ജിഗര്‍തണ്ട 2' ട്രെയിലര്‍

സണ്‍ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്
'ജിഗര്‍താണ്ഡ 2' ട്രെയിലര്‍/സ്ക്രീൻഷോട്ട്
'ജിഗര്‍താണ്ഡ 2' ട്രെയിലര്‍/സ്ക്രീൻഷോട്ട്

രാഘവ ലോറന്‍സ്, എസ് ജെ സൂര്യ, നിമിഷ സജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 'തമിഴ് സിനിമാവിന്‍ മുതല്‍ കറുപ്പ് ഹീറോ' - എന്ന രാഘവ ലോറന്‍സിന്റെ ഡയലോഗോടെ ആരംഭിക്കുന്ന ട്രെയിലര്‍ അടിമുടി പ്രേക്ഷകരെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്നതാണ്. 

സണ്‍ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. 1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നവംബര്‍ 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍താണ്ട രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിംലിംസ് ആണ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 2014ലാണ് ജിഗര്‍തണ്ടയുടെ ആദ്യഭാഗം പുറത്തിറങ്ങിയത്. സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com