'മുറിവുണക്കാനുള്ള യാത്രയിൽ'; ഇപ്പോഴും ഇടവേളയിലാണെന്ന് അമൃത സുരേഷ്

ഒരു കുറിപ്പിനൊപ്പമാണ് ഇടവേളയെടുക്കുന്ന വിവരം അമൃത ആരാധകരെ അറിയിച്ചത്
അമൃത സുരേഷ്/ചിത്രം: ഫെയ്‌സ്‌ബുക്ക്
അമൃത സുരേഷ്/ചിത്രം: ഫെയ്‌സ്‌ബുക്ക്

സം​ഗീത റിയാലിറ്റി ഷോയിലൂടെ എത്തി ശ്രദ്ധേയയായ താരമാണ് അമൃത സുരേഷ്. നടൻ ബാലയുമായും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള ബന്ധങ്ങൾ അമൃ‍തയെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു വർഷം നീണ്ട പ്രണയത്തിനു ശേഷം അടുത്തകാലത്താണ് താരം ​ഗോപി സുന്ദറുമായി വേർപിരിഞ്ഞത്. പലപ്പോഴും രൂക്ഷമായ സൈബർ ആക്രമണത്തിനും അമൃതയും കുടുംബവും ഇരയാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നതായി സൂചന നൽകിയിരിക്കുകയാണ് താരം. 

ഒരു കുറിപ്പിനൊപ്പമാണ് ഇടവേളയെടുക്കുന്ന വിവരം അമൃത ആരാധകരെ അറിയിച്ചത്. താനിപ്പോൾ ഒരു യാത്രയിലാണെന്നും താരം വ്യക്തമാക്കി.  ഹലോ പ്രിയപ്പെട്ടവരെ, ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. ഊര്‍ജം വീണ്ടെടുക്കാനും മുറിവുകളുണക്കാനും ആന്തരിക യാത്രയെ ഉണര്‍ത്താനുമായി ഈ സമയം ചെലവഴിക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയാനും സ്വയം മനസിലാക്കാനും വളരാനുമെല്ലാം യാത്രകള്‍ എന്നെ സഹായിക്കാറുണ്ട്. മനോഹര നിമിഷങ്ങളോടെയുള്ള ജീവിതം മനോഹരമായ യാത്രയാണെന്ന് ഓര്‍ക്കുക. എല്ലാ നിമിഷങ്ങളും ഞാന്‍ ഓര്‍ത്തുവയ്ക്കുകയാണ്. ഞാന്‍ വൈകാതെ നിങ്ങളിലേക്ക് തിരിച്ചുവരും. മനോഹരമായ നിമിഷങ്ങളും സന്തോഷവും നിങ്ങളുമായി പങ്കുവയ്ക്കാന്‍.- എന്നാണ് അമൃത കുറിച്ചത്.

അമൃത തീർത്ഥ യാത്രയിലാണെന്നാണ് അടുത്തിടെ പങ്കുവച്ച പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നത്. ഹൈദരാബാദിലെ ബാലാജി ക്ഷേത്രത്തിൽ നിന്നും വാരണാസിയിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളാണ് അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com