മുഖം മൂടി കമല്‍ ഹാസന്റെ അവതാരം, മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും; ഫസ്റ്റ് ലുക്ക് പുറത്ത്

ഉലക നായകന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്
മുഖം മൂടി കമല്‍ ഹാസന്റെ അവതാരം, മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും; ഫസ്റ്റ് ലുക്ക് പുറത്ത്


36 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുകയാണ് നടന്‍ കമല്‍ ഹാസനും മണിരത്‌നവും. കെഎച്ച് 234 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. മുഖം മുഴുവന്‍ മറച്ച് കണ്ണ് മാത്രം പുറത്തുകാണുന്ന തരത്തിലാണ് പോസ്റ്റര്‍. ഉലക നായകന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

ഇപ്പോള്‍ ഇതാ മറ്റൊരു സന്തോഷവാര്‍ത്തയും എത്തുകയാണ്. കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തും. ദുല്‍ഖറിനെ ടീമിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവച്ച് ദുല്‍ഖര്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. മണി സാറിന്റേയും കമല്‍ സാറിന്റേയും ഐതിഹാസിക ഒത്തുചേരല്‍. ജീവിതകാലം മുഴുവന്‍ പഠിക്കാനുള്ള അവസരം. കെഎച്ച് 234ന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അനുഗ്രഹീതനും നന്ദിയുള്ളവനുമാണ്.- ദുല്‍ഖര്‍ കുറിച്ചു. 

തൃഷയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീകര്‍ ആണ് എഡിറ്റര്‍. രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍പറിവ് മാസ്റ്റേഴ്സിന്റേതാണ് ആക്ഷന്‍ കൊറിയോഗ്രാഫി. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്‍ഹാസന്‍, മണിരത്‌നം, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com