ഇലോണ്‍ മസ്‌കിന്റെ ജീവിതം സിനിമയാകുന്നു; സംവിധായകന്‍ ഡാരന്‍ ആരോനോഫ്‌സ്

വാള്‍ട്ടര്‍ ഐസക്സണിന്റെ രചനയില്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മസ്‌കിന്റെ ജീവചരിത്രമായ ഇലോണ്‍ മസ്‌ക്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം
ഇലോണ്‍ മസ്‌ക്, ഫയല്‍ ചിത്രം

ടെസ്‌ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ജീവിതം സിനിമയാകാന്‍ പോകുന്നു. ഡാരന്‍ ആരോനോഫ്സ്‌കിയാണ് സംവിധായകന്‍. മസ്‌കിന്റെ വ്യക്തിജീവിതത്തിന് പുറമെ ബഹിരാകാശ പര്യവേക്ഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വിഷയങ്ങളും സിനിമ ചര്‍ച്ച ചെയ്യുമെന്നാണ് വിവരങ്ങള്‍. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.

വാള്‍ട്ടര്‍ ഐസക്സണിന്റെ രചനയില്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മസ്‌കിന്റെ ജീവചരിത്രമായ ഇലോണ്‍ മസ്‌ക്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

എ24 പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രത്തിന്റെ നിര്‍മാണം. ബ്ലാക്ക് സ്വാന്‍, ദി റെസ്ലര്‍, ദി വെയ്ല്‍, പൈ, മദര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഡാരന്‍. ബ്ലാക്ക് സ്വാന്‍ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ആളാണ് അമേരിക്കന്‍ സംവിധായകനായ ഡാരന്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com