'സർ, നിങ്ങൾ ഈ സിനിമയിൽ എന്താണ് ചെയ്തിരിക്കുന്നതെന്ന് അറിയുന്നുണ്ടാകില്ല'

വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല
ഗൗതം വാസുദേവ്, വിനായകൻ/ ഫെയ്‌സ്‌ബുക്ക്
ഗൗതം വാസുദേവ്, വിനായകൻ/ ഫെയ്‌സ്‌ബുക്ക്
Published on
Updated on

ടൻ വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും 'ധ്രുവ നച്ചത്തിര'ത്തിലേത് എന്ന് സംവിധായകൻ ഗൗതം വാസുദേവ്. വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. ഇത് അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്ന് സംശയമാണെന്നും ​ഗൗതം വാസുദേവ് ദിവ്യദർശിനിയുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

ചിത്രത്തിൽ ശക്തനായ ഒരു വില്ലനെ തേടി നടക്കുമ്പോൾ ദിവ്യദർശിനിയാണ് വിനായകനെ കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു. എന്നാൽ ധ്രുവ നച്ചത്തിരയിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഏറ്റവും മികച്ചതായിരിക്കുമെന്നും സംവിധായകൻ പറഞ്ഞു.

'വിനാകയന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും. അദ്ദേഹത്തെ പോലെയൊരു വലിയ നടനെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. അദ്ദേഹത്തിനു ചില കാര്യങ്ങളിൽ കൃത്യമായ ധാരണ ആവശ്യമാണ്. കഥാപാത്രത്തിന്റെ സ്റ്റൈൽ, വേഷം, എന്തു മൂഡ് ആണ് ഞാൻ അദ്ദേഹത്തിനു വേണ്ടി ഉണ്ടാക്കുന്നത് ഇതൊക്കെ അറിഞ്ഞിരിക്കണം. ഈ അടുത്തും അദ്ദേഹം ഡബ്ബിങ്ങിനു വന്നു പോയിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ ഒരു ദിവസം കൂടി വേണമായിരുന്നു. പക്ഷേ അദ്ദേഹത്തെ കിട്ടിയില്ല. ഫോണിൽ ഒരു മെസേജ് അയച്ചു. 'സർ, നിങ്ങൾ ഈ സിനിമയിൽ എന്താണ് ചെയ്തിരിക്കുന്നതെന്ന് അറിയുന്നുണ്ടാകില്ല, പക്ഷേ ഈ സിനിമ റിലീസ് ചെയ്തു കഴിയുമ്പോൾ അത് മനസ്സിലാകും'.

വിനായകന്റെ പെർഫോമൻസ് തന്നെ ഓവർ ഷാഡോ ചെയ്യുമോ എന്ന സംശയം വിക്രം സാറിനും ഉണ്ടായിരുന്നില്ല. ചിത്രീകരണ സമയം അവർ രണ്ടാളഉം വളരെ കൂൾ ആയിരുന്നു. പല സീനുകളിലും സ്പോട്ടിൽ ഇരുന്ന് വിനായകനു മേക്കപ്പ് ചെയ്തു കൊടുത്തത് വിക്രം സർ ആണ്. ഒരു ആക്ഷൻ സീൻ എങ്ങനെ ചെയ്യാമെന്ന് അവർ രണ്ടാളും ചർച്ച ചെയ്താണ് ചെയ്തത്. അതൊക്കെ വളരെ സന്തോഷം തോന്നി. ചിത്രത്തിന് വേണ്ടി കൃത്യമായ അഭിനേതാക്കളെയാണ് ഞാൻ തെര‍ഞ്ഞെടുത്തത് എന്നതിൽ ഞാൻ ഭാ​ഗ്യവാനാണ്'- ​ഗൗതം വാസുദേവ് പറഞ്ഞു.

ചിത്രം എഡിറ്റ് ചെയ്‌ത് തീർന്നപ്പോൾ. ധ്രുവ നച്ചത്തിരയ്‌ക്ക് രണ്ടാം ഭാ​ഗം കൂടി വേണമെന്ന് ഒരു ആലോചനയുണ്ട്. ചിത്രം വിയജിക്കുകയാണെങ്കിൽ രണ്ടാം ഭാഗം എടുക്കാനുള്ള എല്ലാ സാധ്യതയും ഇതിനുണ്ട്. ഒരു യൂണിവേഴ്‌സ് എന്ന ചിന്തയും മനസ്സിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 24നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com