റെയില്‍വേ മെന്‍ പോസ്റ്റര്‍/നെറ്റ്ഫഌക്‌സ്‌
റെയില്‍വേ മെന്‍ പോസ്റ്റര്‍/നെറ്റ്ഫഌക്‌സ്‌

'ആ വിവരങ്ങളൊക്കെ പൊതുമണ്ഡലത്തിലുണ്ട്'; വെബ് സീരീസ് വിലക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

ഭോപ്പാല്‍ വാതക ദുരന്തത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച വെബ് സീരീസ്, ദ റെയില്‍വേ മെന്നിന്റെ സ്ട്രീമിങ് വിലക്കണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: ഭോപ്പാല്‍ വാതക ദുരന്തത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച വെബ് സീരീസ്, ദ റെയില്‍വേ മെന്നിന്റെ സ്ട്രീമിങ് വിലക്കണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. വാതക ദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പൊതുമണ്ഡലത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ആരിഫ് ഡോക്ടറുടെ നടപടി. നെറ്റ്ഫഌക്‌സ് ആണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

വാതക ദുരന്തമുണ്ടായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. തങ്ങളെ സമൂഹം മുന്‍വിധിയോടെ കാണുന്നതിന് സീരീസ് കാരണമാവുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എംഐസി പ്ലാന്റില്‍ പ്രൊഡക്ഷന്‍ മാനേജര്‍ ആയിരുന്ന സത്യപ്രകാശ് ചൗധരിയും കീടനാശി വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്ന ജെ മുകുന്ദുമാണ് ഹര്‍ജി നല്‍കിയത്. വാതക ദുരന്ത കേസില്‍ ഇരുവരെയും കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്.

സീരീസില്‍ ആക്ഷേപകരമായ ഉള്ളടക്കമുണ്ടെന്നു സ്ഥാപിക്കാന്‍ ഹര്‍ജിക്കാര്‍ക്കായിട്ടില്ലെന്ന് കോടതി പറഞ്ഞു. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ദുരന്തമാണ് ഭോപ്പാലില്‍ ഉണ്ടായത് എന്നതില്‍ തര്‍ക്കമില്ല. വര്‍ഷങ്ങളോളം ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണിത്. സിനിമകളായും  ഡോക്യുമെന്ററികളായും പുസ്തകങ്ങളായും അതിന്റെ വിവരങ്ങള്‍ പൊതുമണ്ഡലത്തിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com