'150 രൂപ മുടക്കിയെങ്കില്‍ അവര്‍ക്ക് റിവ്യു നടത്താനുള്ള അധികാരമുണ്ട്'

ഫിലിം റിവ്യു ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ടോയെന്നും ഹാര്‍ഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്നും അജു വര്‍ഗീസ് പ്രതികരിച്ചു
ഫോട്ടോ: ഫേയ്സ്ബുക്ക്
ഫോട്ടോ: ഫേയ്സ്ബുക്ക്

തിരുവനന്തപുരം: സിനിമാ റിവ്യൂകളെക്കുറിച്ച് പിന്തുണച്ച് നടന്‍ അജു വര്‍ഗീസ്. തന്റെ പുതിയ ചിത്രമായ ഫീനിക്‌സിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അജു വര്‍ഗീസ്. നിലപാട് വ്യക്തമാക്കിയത്. ഫിലിം റിവ്യു ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ടോയെന്നും ഹാര്‍ഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്നും അജു വര്‍ഗീസ് പ്രതികരിച്ചു. 

''150 രൂപ മുടക്കിയെങ്കില്‍ അവര്‍ക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലില്‍ കയറി കഴിച്ചിട്ട് ഭക്ഷണം മോശമാണെങ്കില്‍ താന്‍ പറയും. താന്‍ ഭാഗമാകുന്ന മലയാളസിനിമകള്‍ കലയേക്കാളും ഒരു ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ടാണ്. നമ്മള്‍ വിപണിയില്‍നിന്ന് ഒരുത്പ്പന്നം വാങ്ങുമ്പോള്‍ ഐഎസ്‌ഐ മുദ്രയുണ്ടെങ്കില്‍, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇന്‍ഡസ്ട്രിയാണ്. ഹാര്‍ഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നതായും'' അജു വര്‍ഗീസ് പറഞ്ഞു. 

സിനിമ നല്ലതാണെങ്കില്‍ നടനെ നോക്കാതെ പ്രേക്ഷകര്‍ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ഒരിക്കലും എനിക്കൊന്നും സിനിമ കിട്ടില്ല. മുന്‍വിധിയോടെ ഒരാളും വരുന്നുണ്ടെന്ന് തോന്നുന്നില്ല. 150 രൂപ പോകുന്നതിനേക്കാള്‍ തോന്നിയിട്ടുള്ളത് നമുക്കിഷ്ടമുള്ളൊരാളെ കാണാന്‍ നമ്മള്‍ പോകുമ്പോള്‍ അവര്‍ സ്‌ക്രീനില്‍ നമ്മളെ നിരാശപ്പെടുത്തുമ്പോള്‍ തോന്നുന്ന സൗന്ദര്യപ്പിണക്കമാണിതെന്നാണ് തോന്നിയിട്ടുള്ളതെന്നും അജുവര്‍ഗീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com