'ഒരു കൊതുക് കടിയില്‍ എട്ട് ദിവസം കഷ്ടപ്പെട്ടു': ഭൂമി പട്‌നേക്കറിന് ഡെങ്കു, ആശുപത്രിയില്‍

ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരാധകരോട് സൂക്ഷിക്കാനും താരം ആവശ്യപ്പെടുന്നുണ്ട്
ഭൂമി പട്‌നേക്കര്‍/ചിത്രം: ഇൻസ്റ്റ​ഗ്രാം
ഭൂമി പട്‌നേക്കര്‍/ചിത്രം: ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് നടി ഭൂമി പട്‌നേക്കര്‍ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ ഭൂമി തന്നെയാണ് ഡെങ്കു ബാധിച്ച വിവരം അറിയിച്ചത്. ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരാധകരോട് സൂക്ഷിക്കാനും താരം ആവശ്യപ്പെടുന്നുണ്ട്. 

ഒരു കൊതികിന്റെ കടികൊണ്ട് എട്ട് ദിവസം ഞാന്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിച്ചു. പക്ഷേ ഇന്ന് എഴുന്നേറ്റപ്പോള്‍ എനിക്ക് ആശ്വാസം തോന്നി. അതുകൊണ്ട് ഞാന്‍ സെല്‍ഫി എടുത്തു. സുഹൃത്തുക്കളെ സൂക്ഷിക്കുക. കഴിഞ്ഞ കുറച്ചുദിവസം എനിക്കും കുടുംബത്തിനും ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. കൊതുക് നാശിനി വളരെ അത്യാവശ്യമാണ്. നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതായുണ്ട്. കടുത്ത മലിനീകരണത്തില്‍ നമ്മുടെ പ്രതിരോധശേഷിയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. എനിക്ക് അറിയാവുന്ന കുറച്ചുപേര്‍ക്ക് അടുത്തിടെ ഡങ്കു ബാധിച്ചു. വീണ്ടും ഒരു വൈറസ് ആരോഗ്യം നിശിപ്പിച്ചു. എന്നെ നല്ല രീതിയില്‍ നോക്കിയ ഡോക്ടര്‍മാര്‍ക്ക് നന്ദി. വളരെ കരുണയോടെ പെരുമാറിയ മറ്റ് ജീവനക്കാരെയും പ്രശംസിക്കുന്നു. അതിനേക്കാളേറെ എന്റെ അമ്മയോടും സമുവിനോടും തനുവിനോടും.- ഭൂമി കുറിച്ചു. 

ദി ലേഡി കില്ലര്‍, താങ്ക്യു ഫോര്‍ കമിങ് എന്നീ ചിത്രങ്ങളാണ് ഭൂമിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രങ്ങള്‍. ദി ലേഡി കില്ലര്‍ ബോക്‌സ് ഓഫിസില്‍ വലിയ പരാജയമായിരുന്നു. താങ്ക്യു ഫോര്‍ കമിങ്ങിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com