ദേശീയ ​ഗാനത്തെ 'ആക്ഷൻ സോങ്ങാക്കി', ചോദ്യം ചെയ്ത ആളെ ഭ്രാന്തൻ എന്ന് ആക്ഷേപിച്ചു; മൻസൂർ അലി ഖാൻ വീണ്ടും വിവാദത്തിൽ

മുൻസൂർ അലി ഖാൻ ദേശീയ ​ഗാനം ആലപിക്കുകയായിരുന്നു
മൻസൂർ അലി ഖാൻ/ചിത്രം: ഫെയ്സ്ബുക്ക്
മൻസൂർ അലി ഖാൻ/ചിത്രം: ഫെയ്സ്ബുക്ക്

ടി തൃഷയെക്കുറിച്ച് മോശം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് നടൻ മൻസൂർ അലി ഖാൻ. താരത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് താരം. ദേശീയ ​ഗാനത്തെ അപമാനിച്ചു എന്നാണ് ആരോപണം. 

തൃഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കാൻ മൻസൂർ അലി ഖാൻ ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. സമ്മേളനത്തിന് ശേഷം മുൻസൂർ അലി ഖാൻ ദേശീയ ​ഗാനം ആലപിക്കുകയായിരുന്നു. എന്നാൽ ദേശീയ ​ഗാനം ആലപിക്കേണ്ടതിന്റെ ചിട്ടകളൊന്നും പാലിക്കാതെയായിരുന്നു താരത്തിന്റെ പാട്ട്. കൈകൊണ്ട് മുടി ശരിയാക്കുന്നതും ആക്ഷൻ കാണിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. 

പിന്നാലെ താരത്തെ അവിടെയുണ്ടായിരുന്ന ചിലർ ചോദ്യം ചെയ്തു. ദേശീയ ​ഗാനത്തെ അപമാനിച്ചു എന്നാണ് അവർ ആരോപിച്ചു. നിങ്ങളെ ആരാണ് അയച്ചേക്കുന്നത് എന്ന് അറിയാമെന്നും നിങ്ങൾക്ക് ഭ്രാന്താണ് എന്നുമായിരുന്നു മൻസൂർ അലി ഖാന്റെ പ്രതികരണം. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ മുൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com