'ചുവന്ന ബിക്കിനിയിൽ ​ഗ്ലാമറസായി റിമ കല്ലിങ്കൽ': വൈറലായി ചിത്രങ്ങൾ

മാലിദ്വീപ് വെക്കേഷനിൽ നിന്നുള്ളതാണ് ചിത്രങ്ങൾ‌
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

ലയാളത്തിന്റെ പ്രിയ നായികയാണ് റിമ കല്ലിങ്കൽ. സിനിമയുടെ നൃത്തവുമൊക്കെയായി മുന്നോട്ടുപോവുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ ഹോട്ട് ടോപ്പിക് ആകുന്നത് റിമയുടെ പുത്തൻ ചിത്രങ്ങളാണ്. മാലിദ്വീപ് വെക്കേഷനിൽ നിന്നുള്ളതാണ് ചിത്രങ്ങൾ‌. 

കടലിന്റെ നീലിമയിൽ അതീവ ​ഗ്ലാമറസായാണ് റിമയെ കാണുന്നത്. ചുവന്ന ബിക്കിനിയിൽ കയാക്കിങ് നടത്തുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കൂളിങ് ​ഗ്ലാസും ചുവപ്പിലും വെളുപ്പിലുമുള്ള പ്രിന്റോട് കൂടിയ ഹെയർ ബാൻഡും അണിഞ്ഞ് സ്റ്റൈലിഷായാണ് റിമയെ കാണുന്നത്. 

എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. നിരവധി പേരാണ് റിമയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.  വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആഷിക് അബു സംവിധാനം ചെയ്ത നീല വെളിച്ചമായിരുന്നു റിമയുടെ അവസാനം അഭിനയിച്ച ചിത്രം. തന്റെ ഡാൻസ് കമ്പനിയായ മാമാങ്കവുമായി ബന്ധപ്പെട്ട തിരക്കിലാണ് റിമ ഇപ്പോൾ. അടുത്തിടെ നെയ്ത്ത് എന്ന പേരിൽ താരമൊരു നൃത്താവിഷ്കാരം ഒരുക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com