ഹാസ്യാവതരണത്തിനുള്ള എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനായി  വീര്‍ദാസ്; ഏക്താ കപൂറിന് ഡയറക്ടറേറ്റ് അംഗീകാരം

ടെലിവിഷന്‍ മേഖലയിലെ സംഭാവനയ്ക്കു നല്‍കുന്ന അന്താരാഷ്ട്ര ബഹുമതിയാണ് എമ്മി.
ഏക്താ കപൂറും വീര്‍ദാസും ന്യൂയോര്‍ക്കില്‍ നടന്ന എമ്മി അവാര്‍ഡ് ദാന ചടങ്ങില്‍/ ഫോട്ടോ: പിടിഐ
ഏക്താ കപൂറും വീര്‍ദാസും ന്യൂയോര്‍ക്കില്‍ നടന്ന എമ്മി അവാര്‍ഡ് ദാന ചടങ്ങില്‍/ ഫോട്ടോ: പിടിഐ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവ് ഏക്താ കപൂറിനും ഹാസ്യാവതാരകന്‍ വീര്‍ ദാസിനും എമ്മി പുരസ്‌കാരം. ഇന്റര്‍നാഷണല്‍ എമ്മി ഡയറക്ടറേറ്റ് പുരസ്‌കാരമാണ് ഏക്തയ്ക്കു ലഭിച്ചത്. ഇന്റര്‍നാഷണല്‍ എമ്മി ഫോര്‍ കോമഡി വീര്‍ ദാസിനു ലഭിച്ചു. 

ഹാസ്യാവതരണത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വീര്‍ ദാസ്. ടെലിവിഷന്‍ മേഖലയിലെ സംഭാവനയ്ക്കു നല്‍കുന്ന അന്താരാഷ്ട്ര ബഹുമതിയാണ് എമ്മി. തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. 

നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്ത 'വീര്‍ ദാസ്: ലാന്‍ഡിങ്' എന്ന ഹാസ്യ പരിപാടിയാണ് വീര്‍ ദാസിനെ എമ്മി പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബ്രിട്ടീഷ് പരമ്പരയായ ഡെറി ഗേള്‍സും ഇതേ പുരസ്‌കാരത്തിന് അര്‍ഹമായി. സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയാണ് വീര്‍ ദാസ്. വാഷിങ്ടണ്‍ കെന്നഡി സെന്ററില്‍ 2021 ല്‍ അവതരിപ്പിച്ച 'ടു ഇന്ത്യാസ്' എന്ന ഹാസ്യ കവിതയുടെ പേരില്‍ ഇന്ത്യയില്‍ ഒട്ടേറെ കേസുകളും ഉണ്ട്. 

1994-ല്‍ തുടക്കംകുറിച്ച ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയന്റ് മാനേജിങ് ഡയറക്ടറാണ് ഏക്ത. ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ട വ്യക്തികൂടിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com